ഇന്ന് നമ്മുടെ ജീവിതം വേദനാജനകമാക്കി മാറ്റുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും ഇതിന്റെ പിടിയിലാണ് ഉള്ളത്. വെരിക്കോസ് വെയിൻ എന്നത് കാലുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇത് കൂടുതലായും നിന്ന് ജോലി ചെയ്യുന്നവരിലും അമിതഭാരമുള്ളവരിലും ആണ് കാണപ്പെടുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാണ് ഇത്തരത്തിലുള്ള രോഗങ്ങൾ കൂടുതലായി ഇന്നത്തെ സമൂഹത്തിൽ കാണാനിടയാകുന്നത്.
ഇത് കാലുകളെ ബാധിക്കുമ്പോൾ അസഹ്യമായിട്ടുള്ള വേദനയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത്തരത്തിൽ വേദനയോടൊപ്പം തന്നെ കാലുകളിൽ ഞരമ്പുകൾ തടിച്ചു വീർത്ത ഇരിക്കുന്നതായി കാണാൻ സാധിക്കും. നീല നിറത്തിലാണ് ഇത്തരത്തിൽ തടിച്ചു വീർത്ത ഞെരമ്പുകൾ ചുറ്റിപ്പിടഞ്ഞു കിടക്കുന്നത്. ഈ ഞരമ്പുകളിൽ രക്തപ്രവാഹം നിലച്ചതിനാൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഞരമ്പുകൾ തടിച്ച വീർത്ത് നീല നിറത്തിൽ കാണുന്നത്.
ഇത് കാലുകളിലെ കടച്ചിലായും പുകച്ചിലായും കാലുകളിലെ നീരായും ക്രമേണ കാണപ്പെടുന്നു. ഇത് കുറച്ചുകൂടി കഴിയുകയാണെങ്കിൽ കാലുകളിൽ കറുത്ത നിറങ്ങളായും കറുത്ത കുത്തുകൾ ആയും പ്രത്യക്ഷപ്പെടുന്നു. അതോടൊപ്പം തന്നെ കാലുകൾ പൊട്ടുകയും നിന്ന് രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുമുണ്ട്. കൂടാതെ അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുകയും പിന്നീട് അത് ഉണങ്ങാതെ വീണ്ടും വീണ്ടും വ്രണങ്ങൾ ആയി മാറുന്ന.
അവസ്ഥയും കാണുന്നു. ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ പലരിലും പലതരത്തിലാണ് കാണുന്നത്. അതിനാൽ തന്നെ ഇവയെ ചികിത്സിക്കേണ്ടതും പലതരത്തിലാണ്. അല്ലാത്തപക്ഷം സർജറികൾ നേരിട്ട് ചെയ്യുകയാണെങ്കിൽ അത് മിക്കപ്പോഴും നല്ല റിസൾട്ട് നൽകണമെന്നില്ല. അതുമാത്രമല്ല ഈ സർജറി ചെയ്ത വെരിക്കോസ് വെയിൻ വീണ്ടും ഉണ്ടാകുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.