ഇന്ന് പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ നാം നേരിട്ട് കൊണ്ടിരിക്കുകയാണ്. അവയിൽ ഏറ്റവും അധികം നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ചർമ്മത്തിലെ കറുത്ത പാടുകളും കറുത്ത നിറങ്ങളും. ഇത്തരത്തിൽ പ്രധാനമായും കഴുത്തിലെ ചുറ്റും കണ്ണിന് ചുറ്റും കക്ഷത്തിൽ തുടയിടുക്കുകളിൽ എല്ലാമാണ് കറുത്ത നിറങ്ങളും കറുത്ത പാടുകളും കാണുന്നത്. ഇത്തരത്തിലുള്ള കറുത്ത പാടുകളെ പൂർണമായി മാറ്റുന്നതിന് വേണ്ടി നാം പലതരത്തിലുള്ള റെമഡികൾ അപ്ലൈ ചെയ്യാറുണ്ട്.
അത് പ്രകൃതിദത്തം ആയാലും കടകളിൽനിന്ന് വാങ്ങിക്കുന്നവരായാലും ചിലപ്പോൾ റിസൾട്ട് ലഭിക്കണമെന്നില്ല. ഇത്തരത്തിൽ റിസൾട്ട് ലഭിക്കാത്തതിനെ പ്രധാന കാരണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് കറുത്ത നിറങ്ങൾ ഇത്തരം ഭാഗങ്ങളിൽ വന്നു എന്നത് തിരിച്ചറിയാത്തത് കൊണ്ടാണ്. അത്തരത്തിൽ കഴുത്തിന് ചുറ്റും ഒട്ടുമിക്ക ആളുകളിലും കറുത്ത നിറം കാണാൻ സാധിക്കും. എന്നാൽ ഇതിനെ സൗന്ദര്യ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് മാറ്റാൻ സാധിക്കുകയില്ല.
ഇത്തരത്തിലുള്ള കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പല രോഗങ്ങളുടെയും ഒരു ലക്ഷണം ആണ്. ഫാറ്റി ലിവർ പിസിഒഡി ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളുടെ ഒരു ലക്ഷണമാണ് ഇത്. അതിനാൽ തന്നെ ഏത് കാരണം കൊണ്ടാണ് കഴുത്തിലെ ചുറ്റുമുള്ള കറുപ്പ് വന്നതെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അതിനെ പൂർണമായും മാറ്റുവാൻ നമുക്ക് സാധിക്കുകയുള്ളൂ.
അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ് ചുവന്ന ചുണ്ടുകൾ ക്രമേണ കറുപ്പ് നിറമാകുന്നത്. ഇതിന്റെ പിന്നിലും പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഇത് കൂടുതലായും രക്തക്കുറവുള്ളവരിലാണ് കാണുന്നത്. അതിനാൽ തന്നെ ചുണ്ടുകളിൽ കറുത്ത നിറം വരുന്നതിന്റെ കാരണം രക്തക്കുറവാണോ എന്ന് അറിഞ്ഞതിനു ശേഷം മാത്രമേ അതിനു വേണ്ട പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കാവൂ. തുടർന്ന് വീഡിയോ കാണുക.