സന്ധിവാതം പൂർണമായും നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

പണ്ടുകാലo മുതലേ നമ്മുടെ ഇടയിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആർത്രൈറൈറ്റിസ്. പണ്ടുകാലത്ത് 60 കൾ കഴിഞ്ഞവർക്ക് വന്നിരുന്ന ഈ രോഗങ്ങൾ ഇന്നത്തെ കാലത്ത് 40 തന്നെ കാണപ്പെടുന്നു. അതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെ നാം ഓരോരുത്തരും മുൻകരുതലുകൾ എടുക്കേണ്ട ഒരു അവസ്ഥയാണ് ഇത്. ആർത്രൈറ്റിസ് പ്രധാനമായും കാൽമുട്ടുകൾ ചെറിയ ജോയിന്റുകൾ കാൽ വിരലുകൾ കൈവിരലുകൾ എന്നിങ്ങനെയുളളവയെ ആണ് ബാധിക്കാറുള്ളത്.

ഇത് മൂലം അസഹ്യമായ വേദനയാണ് ഓരോരുത്തരും അനുഭവിച്ചു പോരുന്നത്. വേദനയോടൊപ്പം തന്നെ കാൽമുട്ടുകളിലും കാൽവിരലുകളിലും ആണ് ഇത് വരുന്നതെങ്കിൽ നടക്കുവാൻ വരെ ബുദ്ധിമുട്ടുണ്ടാകുന്നു. കൈവിരലുകളിലാണ് ഇത്തരത്തിൽ ആർത്രൈറ്റിസ് ഉണ്ടാകുന്നതെങ്കിൽ കയ്യിന്റെ പിടിക്കുന്നതിനുള്ള ആ ശേഷി വരെ നഷ്ടമാകുന്നു. അത്തരത്തിൽ വളരെയേറെ ബുദ്ധിമുട്ടുകൾ ഓരോരുത്തരിലും ഉളവാക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

ഇത്തരം രോഗങ്ങൾക്ക് വേദന കുറയ്ക്കുന്നതിന് വേണ്ടി നാം പെയിൻ കില്ലറുകളും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതൊരു ശാശ്വത പരിഹാരം മാർഗ്ഗമല്ല. അതിനാൽ തന്നെ ഇത്തരം രോഗങ്ങളെ നേരിടുന്നതിനെ പലതരത്തിലുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്. മരുന്നുകളെ പോലെ തന്നെ ഇന്ന് ഏറ്റവും അധികം ആയി വേണ്ടത് ഫിസിയോതെറാപ്പിയാണ്. കൈകളുടെയും കാലുകളുടെയും.

മൂവ്മെന്റുകൾ ശരിയായ തരത്തിൽ ആകുന്നതിന് ഇത്തരത്തിലുള്ള ഫിസിയോതെറാപ്പികൾ സഹായകരമാണ്. അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും സന്ധികളുടെ അയവ് വർദ്ധിപ്പിക്കുന്നതിനും പേശികളുടെ ബലം വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്നു. ഇത്തരത്തിൽ വ്യായാമങ്ങൾ ശീലമാക്കുന്നത് വഴിയും ഇത്തരം രോഗങ്ങൾ കൂടുതൽ വഷളാകാതെ വളരെ വേഗം തന്നെ അതിൽ നിന്ന് മോചനം പ്രാപിക്കാൻ നമുക്കാകും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *