ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പേരക്കയുടെ ആരോഗ്യഗുണങ്ങൾ ആണ്. ക്യാൻസർ രോഗങ്ങൾ പോലും പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണ് പേരയ്ക്ക. എന്നാൽ ഇത്തരത്തിലുള്ള പല കാര്യങ്ങളും ഇന്നത്തെ കാലത്ത് പലർക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടികളിലും അധികം പരിചരണം ഇല്ലാതെതന്നെ നന്നായി വളരുന്ന ഒന്നാണ് പേരാ.
ഇതിന്റെ ഫലമായ പേരക്കയുടെ ഗുണങ്ങൾ എത്ര വർണ്ണിച്ചാലും തീരില്ല. ഒരു ചെലവുമില്ലാതെ ആരോഗ്യപരിപാലനത്തിന് പേരയ്ക്ക നൽകുന്ന സഹായം കുറച്ചൊന്നുമല്ല. ദഹനപ്രശ്നങ്ങൾ മുതൽ പ്രമേഹത്തിനും കൊളസ്ട്രോളിനും ക്യാൻസർ പ്രതിരോധിക്കാൻ പോലും പേരയ്ക്കക്ക് സാധിക്കുന്നു. വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ ബി 2 ഫൈബർ മഗ്നീഷ്യം പൊട്ടാസ്യം അയൺ എന്നിവകൊണ്ട് സമ്പുഷ്ടമാണ് പേരക്കാ.
സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ച് ഉള്ളതിനേക്കാൾ നാലിരട്ടി വിറ്റാമിൻ സി ഒരു പേരക്കയിൽ കാണാൻ കഴിയും. പേര് ഇലയും പേര തണ്ട് എല്ലാം തന്നെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ്. ഹൃദയ ആരോഗ്യം വർധിപ്പിക്കാൻ ദിവസവും ഒരു പേരക്ക കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ സി പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും രക്തത്തിലെ.
കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഏറെ ഫലപ്രദമാണ്. പേരക്കയിൽ ധാരാളം കാണാൻ കഴിയുന്ന വിറ്റാമിൻ സി ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. സാധാരണ രോഗങ്ങളായ പനി ചുമ ജലദോഷം എന്നിവയിൽനിന്ന് രക്ഷനേടാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.