ഇന്നത്തെ സമൂഹം മുഴുവനായി നേരിടുന്ന ഒരു പ്രശ്നമാണ് ശരീരഭാരം കൂടുക എന്നത്. ഈയൊരു പ്രശ്നം ഇന്ന് കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ കാണുന്നു. ഈ അമിതഭാരം പല തരത്തിലുള്ള രോഗങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത്. പിസിഒഡി തൈറോയ്ഡ് കൊളസ്ട്രോൾ ഷുഗർ രക്തസമ്മർദം എന്നിങ്ങനെ വലിയ നില തന്നെയാണ് ഇതിന്റെ പിന്നിലുള്ളത്. ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ അമിതഭാരം കൊണ്ടുവരുന്നു എന്നുള്ളത് തിരിച്ചറിഞ്ഞാലും.
അതിനെ ഗൗനിക്കാതെ മുഖം തിരിച്ചു നടക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളവർ. എന്നാൽ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളുടെ അനന്തരഫലങ്ങൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം നിന്നു പോവുക എന്നുള്ളതാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇന്ന് പലരും കുറയ്ക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങൾ ഫോളോ ചെയ്യാറുണ്ട്. എന്നാൽ ഏതൊരു മാർഗം ഫോളോ ചെയ്യുന്നതിനുമുമ്പ്.
അവരവരുടെ ശാരീരിക പ്രകൃതി എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഏതു ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ടാണ് നമ്മുടെ ശരീരഭാരം കൂടി വരുന്നതെന്ന് നാം ഓരോരുത്തരും തിരിച്ചറിഞ്ഞ് ആ ഭക്ഷണം പരമാവധി ഒഴിവാക്കുകയാണെങ്കിൽ ശരീര ഭാരം വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കും. അന്നജങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള അരി ഗോതമ്പ് മധുരപലഹാരങ്ങൾ ബേക്കറി.
ഐറ്റംസുകൾ മൈദ വറവ് പോരുവ് എന്നിങ്ങനെയുള്ള ഒട്ടുമിക്ക പദാർത്ഥങ്ങളും നാം പൂർണ്ണമായും കുറയ്ക്കുന്നതിന് വേണ്ടി ഉപേക്ഷിക്കേണ്ടതാണ്. അതിനു പകരമായി നാരുകൾ ധാരാളമായിട്ടുള്ള പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും എല്ലാം കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഭക്ഷണക്രമത്തോടൊപ്പം തന്നെ നമ്മുടെ പ്രായാധിക്യം കണക്കിലെടുത്തുകൊണ്ടുള്ള എക്സസൈസുകളും പിന്തുടരേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.