പലതരത്തിലുള്ള മാറ്റങ്ങളാണ് ദിനംപ്രതി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നമുക്ക് ഗുണത്തോടൊപ്പം ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാക്കുന്നത്. അനുകൂലമായി മാറ്റങ്ങളാൽ ജീവിതം ഉയരുന്നുണ്ടെങ്കിലും രോഗങ്ങൾ അതുപോലെ തന്നെ പെരുകുകയാണ്. അത്തരത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് വെരിക്കോസ് വെയിൻ. കാലുകളെ ആണ് ഇത് കൂടുതലായും ബാധിക്കുന്നത്.
ചില വ്യക്തികളുടെ കാലുകളിൽ ഞരമ്പ് തടിച്ചു വീർത്ത് നീല നിറത്തിലായിരിക്കുന്നത് കാണാൻ സാധിക്കും. ഈ ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്ന ഒരു സിറ്റുവേഷൻ ആണ് ഇത്. ഹൃദയം രക്തത്തെ ശുദ്ധീകരിക്കുന്നു എന്നുള്ളതിനാൽ തന്നെ ഞരമ്പുകളിലൂടെ അശുദ്ധ രക്തം ഹൃദയത്തിലെത്തുകയും ഹൃദയം ആ രക്തത്തെ ശുദ്ധീകരിച്ച് അതാത് അവയവങ്ങളിലേക്ക് പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാൽ കാലുകളിൽ ഇത്തരത്തിലുള്ള ഞരമ്പുകളിൽ രക്തപ്രവാഹം കുറയുന്നതിനാൽ അശുദ്ധ രക്തം അവിടെ കെട്ടിക്കിടക്കുകയും അത് തടിച്ചു വീർത്ത ഞരമ്പുകൾ ആയി രൂപo പ്രാപിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കാലുകളിൽ അസഹ്യമായ വേദനയും ഓരോ വ്യക്തികളും അനുഭവിക്കുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശരിയായ വിധം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ അത് കൂടുകയും.
പിന്നീട് കാലുകളിൽ കറുത്ത നിറം രൂപം കൊള്ളുകയും അത് പൊട്ടി വ്രണങ്ങളായി മാറുകയും ചെയ്യുന്നു. അമിതമായി ശരീരഭാരം ഉള്ളവർക്കും കൂടുതൽ നേരം നിന്നു ജോലി ചെയ്യുന്നവർക്കുമാണ് ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകൾ അധികമായി തന്നെ കാണുന്നത്. അതിനാൽ തന്നെ ശരീരഭാരം കുറച്ചുകൊണ്ടും ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തികൊണ്ടും ഇതിനെ വളരെ വേഗം മറികടക്കാവുന്നതേയുള്ളൂ. തുടർന്ന് വീഡിയോ കാണുക.