ജീവിതം മാറുന്നത് അനുസരിച്ച് പലതരത്തിലുള്ള ആഹാരങ്ങൾ ശീലമാക്കിയിരിക്കുകയാണ് നാം ഓരോരുത്തരും. പണ്ട് കാലത്ത് കഞ്ഞിയും പയറും മാത്രം കഴിച്ചിരുന്ന മലയാളികൾ ഇന്ന് ഫാസ്റ്റ് ഫുഡുകൾ ആയ ബർഗർ പിസ സാൻവിച്ച് എന്നിങ്ങനെ ഒട്ടനവധി ആഹാരങ്ങളാണ് ശീലമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നാം ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ആഹാരവ്യവസ്ഥയിലൂടെ ആ ഭക്ഷണങ്ങൾ കടന്നുചെന്ന് അവയിലെ പോഷകങ്ങളെ നമ്മുടെ ശരീരം വലിച്ചെടുക്കുകയും.
ബാക്കിയുള്ളവ മലത്തിലൂടെ പുറന്തള്ളുകയും ആണ് ചെയ്യുന്നത്. അതിനാൽ നാം ഏതൊക്കെ ഭക്ഷണം കഴിച്ചാലും അവയിൽ ഉള്ള പോഷകങ്ങൾ മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുകയുള്ളൂ. അത്തരത്തിലുള്ള പോഷകങ്ങളിൽ നിന്നാണ് നമ്മുടെ ശരീരം വളർന്നു വരുന്നത്. ഇത്തരത്തിൽ നാം കഴിക്കുന്ന ആഹാരങ്ങളിൽ ഉണ്ടാകുന്ന വിഷാംശങ്ങളും കൊഴുപ്പുകളും മധുരങ്ങളും എല്ലാം അമിതമാകുമ്പോഴാണ് നമ്മുടെ ശരീരത്തിലേക്ക് പല തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുന്നത്.
അതിനാൽ തന്നെ ആരോഗ്യത്തിന് അനുയോജകരമായിട്ടുള്ള ഭക്ഷണം വേണം നാം ഓരോരുത്തരും കഴിക്കുവാൻ. ഇത്തരത്തിൽ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകൾ മിനറൽസുകൾ ന്യൂട്രിയൽസ് എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ ലഭിക്കുന്നു. ഇവ ഓരോന്നും നമ്മുടെ ഓരോ അവയവങ്ങളുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിൽ നമ്മുടെ ശരീരത്തിന് ആവശ്യമായവ.
ഏതൊന്നും ശരീരത്തിലെ ദോഷകരമായ ഏതെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ മാത്രമേ നമ്മുടെ ശരീരത്തിന് ദോഷകരമായവ നമുക്ക് ഉപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഏതൊക്കെ രോഗങ്ങളാണ് ഉള്ളത് എന്ന് തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാവുന്ന രീതിയിലുള്ള ഭക്ഷണങ്ങളും ആണ് നാം കഴിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.