ഇന്ന് ഒട്ടനവധി ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് രക്തക്കുറവ് എന്നുള്ളത്. നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് രക്തക്കുറവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഈ ഹീമോഗ്ലോബിനാണ് എല്ലാ അവയവങ്ങളിലേക്കും ഓക്സിജനെ എത്തിക്കുന്നത്. ഇത്തരത്തിൽ രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോൾ ഓക്സിജൻ ഓരോ അവയവങ്ങളിലേക്ക്.
എത്തുന്നതിന്റെ അളവ് കുറയുന്നു. അത് പല തരത്തിലാണ് ഓരോ വ്യക്തികളെയും ബാധിക്കുന്നത്. ഇത്തരത്തിലുള്ള രക്തക്കുറവ് പൊതുവേ നാം ആരും തിരിച്ചറിയാറില്ല. ഏതെങ്കിലും ഒരു രോഗത്തിന് ചെയ്യുന്ന ബ്ലഡ് ടെസ്റ്റിലൂടെ ആണ് ഇത്തരത്തിൽ രക്തക്കുറവ് ഉണ്ട് എന്ന് ഓരോരുത്തരും തിരിച്ചറിയുന്നത്. പുരുഷന്മാരിൽ ഹീമോഗ്ലോബിന്റെ അളവ് 14 ആണ് വേണ്ടത്. അതുപോലെ സ്ത്രീകളിൽ 12 ഉം. ഈ ലിമിറ്റിനെ താഴോട്ട് പോവുകയാണെങ്കിൽ ഹീമോഗ്ലോബിൻ കുറവാണ് എന്ന് നമുക്ക് പറയാം.
ഇത്തരത്തിൽ രക്തക്കുറവ് നേരിടുന്നവർക്ക് പല തരത്തിലുള്ള ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കാറുണ്ട്. രക്തക്കുറവുള്ള ഒരു വ്യക്തിയാണ് എങ്കിൽ സാധാരണയായി ശരീരത്തിൽ ഉണ്ടാകുന്ന ചൂട് അവരിൽ കാണാറില്ല. അവരുടെ ശരീരം എപ്പോഴും തണുത്ത് ഇരിക്കും. അതോടൊപ്പം തന്നെ അവരിൽ വിട്ടുമാറാത്ത കോച്ചി പിടുത്തവും മസിൽ പിടുത്തവും കാണാനാകും.
അതുപോലെതന്നെ രക്തക്കുറവുള്ള ഒരാളുടെയും കയ്യിൽ ഒരു സെക്കൻഡ് അമർത്തിപ്പിടിച്ച് പിന്നീട് വിടുമ്പോൾ പെട്ടെന്ന് തന്നെ ആ വെള്ളം നിറം മാറി ചുവപ്പുനിറം ആകുന്നില്ല എന്നുണ്ടെങ്കിൽ അവർക്കും രക്തത്തിന്റെ കുറവ് നേരിടുന്നു എന്ന് പറയാനാകും. അതുപോലെതന്നെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അഭാവം ഉണ്ടാവുകയാണെങ്കിൽ മുഖത്തെ നാച്ചുറൽ ഗ്ലോ പോവുകയും ചുളിവുകളും പാടുകളും വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.