ഇന്ന് ഒത്തിരി ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്നത്. കരളിന്റെ വീക്കത്തിലേക്ക് നയിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇന്ന് 18 വയസ്സിനു മുകളിൽ തൊട്ട് ഇത്തരത്തിൽ കൂടി വരുന്നതായി കാണാൻ സാധിക്കും. ഒട്ടുമിക്ക ആളുകളിലും ഇത് ഉണ്ടെന്ന് അറിയാമെങ്കിലും ഇതിനെ നിസ്സാരമായി ഗൗനിക്കാതെ മുന്നോട്ടു പോവുകയാണ് ചെയ്യാറ്.
എന്നാൽ അത്തരത്തിൽ ഇതിനെ കുറയ്ക്കാൻ ശ്രമിക്കാതെ മുന്നോട്ട് യാതൊരു നിയന്ത്രണവും വയ്ക്കാതെ പോകുമ്പോഴാണ് കരളിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കുന്ന ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെ അവസ്ഥകൾ എത്തിച്ചേരുന്നത്. ഇത്തരത്തിലുള്ള ലിവർ ഫാറ്റ് ഇന്ന് നമ്മുടെ സമൂഹത്തിൽ അധികമായി കാണുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. പണ്ടുകാലത്ത് കഴിച്ചിരുന്ന ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇന്ന് വറുത്തതും.
പൊരിച്ചതും ഫാസ്റ്റ് ഫുഡുകളും ബേക്കറി ഐറ്റംസ് അധികമായി തന്നെ നാമോരോരുത്തരും കഴിക്കുന്നു. എന്നാൽ ഇവയ്ക്ക് പിന്നിൽ ഒളിഞ്ഞിരിപ്പുള്ള കെമിക്കലുകളെയും മറ്റും നാം വക വയ്ക്കാതെ അത് കഴിക്കുമ്പോൾ നമ്മുടെ കരളിൽ കൊഴുപ്പും വിഷാംശങ്ങളും അടിഞ്ഞു കൂടുകയും ലിവറിനെ അതിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ നമ്മളിലെ ദുശ്ശീലങ്ങളായ പുകവലി മദ്യപാനം പല തരത്തിലുള്ള മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗം.
എല്ലാം ഇത്തരത്തിൽ കരളിനെ ദോഷമായി ഭവിക്കുന്നു. ഇത്തരത്തിൽ ഫാറ്റി ലിവർ ഉണ്ടാകുമ്പോൾ മറ്റുപല ജീവിതശൈലി രോഗങ്ങളും ഓരോരുത്തരിലും ഉടലെടുക്കുന്നതായി കാണാൻ സാധിക്കും. അതിനാൽ തന്നെ ഫാറ്റിലിവർ ഉണ്ട് എന്ന് അറിഞ്ഞാലുടനെ അതിനെ നല്ല രീതിയിൽ ഡയറ്റ് എടുത്ത് നിയന്ത്രിക്കുകയും കരളിന്റെ പ്രവർത്തനങ്ങൾക്ക് അനുസൃതം ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.