മുടികളുടെ ആരോഗ്യം നാം എന്നും സംരക്ഷിച്ചു പോരുന്നവയാണ്. മുടികൾക്ക് ഉണ്ടാകുന്ന ഏതൊരു പ്രശ്നവും നാം പെട്ടെന്ന് തന്നെ പരിഹരിക്കാൻ പലതരത്തിലുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നവരാണ്. അത്തരത്തിൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് നീലയമരി. ഈ ചെടി നമ്മുടെ പറമ്പുകളിലും മറ്റും സമ്പുഷ്ടമായ വളരുന്ന കുറ്റിച്ചെടിയാണ്.
ഇത് മുടികൊഴിച്ചിലിനും അകാലനരയ്ക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഔഷധ സമ്പുഷ്ടമായ സസ്യമാണ്. ഇന്ന് കൂടുതലായും നീലയമരി ഉപയോഗിക്കുന്നത് മുടികളിലെ നര നീക്കുന്നതിനാണ്. ഇതിനായി നീലയ മരിയുടെ ഇല ഉണക്കി പൊടിക്കുകയാണ് പൊതുവേ ചെയ്യാറുള്ളത്.ഇത് നമ്മുടെ മുടികൾക്ക് നാച്ചുറലായി തന്നെ കറുത്ത നിറം നൽകുന്നതിന് ഏറെ സഹായകരമാണ്. ഇന്ന് വിപണിയിൽ നിന്ന് ലഭിക്കുന്ന പ്രൊഡക്ടുകളും മറ്റും ഉപയോഗിക്കുമ്പോൾ ഒട്ടനവധി അലർജികളും ആരോഗ്യപ്രശ്നങ്ങളുമാണ്.
ഓരോരുത്തരിലും ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് നീലയമരിയുടെ പ്രസക്തി വളരെയാണ്. മറ്റു കൂട്ടുകൾ ഒന്നുമില്ലാതെ തന്നെ നീലയമരി മുടികളിൽ അപ്ലൈ ചെയ്യുന്നത് വഴി മുടികൾക്ക് നല്ല കറുത്ത നിറം ലഭിക്കുന്നതാണ്. എന്നാൽ ചിലർ ഇത് ഉപയോഗിക്കുന്നതിന് മുൻപ് തന്നെ ഹെന്നയും ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഇത്തരത്തിൽ ഇൻഡിഗോ പൗഡർ ഉപയോഗിക്കുന്നതിന് ഒരു ദിവസം മുൻപ് തന്നെ ഹെന്ന ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് ഇൻഡിഗോ പൗഡർ ഉപയോഗിക്കുമ്പോൾ അത് വളരെ വേഗത്തിൽ മുടിയിഴകളെ കറുപ്പിക്കുകയും അത് ഒന്നിൽ കൂടുതൽ ആഴ്ച ആ കറുപ്പ് നിറം പോകാതെ നിൽക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഏതൊരു ആളുകളും ഹെയർ ഡൈ ചെയ്യുന്നതിന് മുമ്പ് ഹെന്ന അപ്ലൈ ചെയ്യുന്നത് നല്ലതാണ്. തുടർന്ന് വീഡിയോ കാണുക.