Diabetic control diet : ഇന്ന് ഏറ്റവും അധികം ആളുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇന്ന് എല്ലാവരും കാണുന്നുണ്ടെങ്കിലും ആരും ഇതിനെക്കുറിച്ച് ഉത്കണ്ട പ്രകടിപ്പിക്കാറില്ല. പ്രധാനമായും നമുക്ക് ഇതുവഴി ഉണ്ടാകുന്ന രോഗാവസ്ഥകളെയും അതിന്റെ പരിണിതഫലങ്ങളെ കുറിച്ച് അറിയാത്തതാണ് കാരണം . പ്രമേഹം എന്നത് നമ്മുടെ ശരീരത്തിലേക്ക് കയറുകയാണെങ്കിൽ അത് ഒട്ടനവധി അവയവങ്ങളെ ബാധിക്കുവാനും.
അതുവഴി നമുക്ക് മരണംവരെ സംഭവിക്കാനും സാധ്യത ഉള്ളതാണ് . അതിനാൽ തന്നെ പ്രമേഹത്തെ ആരും നിസ്സാരമായി കാണരുത്. അത്തരത്തിൽ കാണുകയാണെങ്കിൽ നാം നമ്മുടെ ജീവിതത്തിൽ വലിയ വില തന്നെ കൊടുക്കേണ്ടി വരും. ഷുഗർ ഉള്ള ഒരു വ്യക്തി ചെയ്യുന്നത് മരുന്നുകൾ കഴിക്കുകയും ഇൻസുലിൻ എടുക്കുകയും ആണ്. എന്നാൽ ഇത് മാത്രം കൊണ്ട് നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ കുറയ്ക്കുവാനോ മറ്റു രോഗാവസ്ഥകൾ തടയുവാനും നമുക്ക് സാധിക്കുകയില്ല.
അതിനായി ഒട്ടനവധി മാറ്റങ്ങൾ നാം ഇതോടൊപ്പം കൊണ്ടുവരേണ്ടതാണ്. ഉയർന്നുവരുന്ന ഷുഗർ വൃക്ക കരൾ ഹൃദയം കണ്ണ് കൈകാലുകൾ എന്നിങ്ങനെ നമ്മുടെ ശരീരമൊട്ടാകെ നശിപ്പിക്കാൻ കഴിവുള്ളവയാണ് . ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നാം പ്രധാനമായും ചെയ്യേണ്ടത് നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ എച്ച്ബിഎ 1 സി 7% താഴെ കൊണ്ടുവരേണ്ടതാണ്. ഇത് മൂന്നുമാസത്തെ ഷുഗറിൽ ലെവലിന്റെ ശരാശരിയാണ്.
മറ്റൊന്ന് നാം ചെയ്യേണ്ടത് നമ്മുടെ ബ്ലഡ് പ്രഷർ കണ്ട്രോൾ ചെയ്യുക എന്നതാണ്. ഷുഗർ ഉള്ള വ്യക്തികളിൽ കൺട്രോൾ ചെയ്ത് മുന്നോട്ടു പോകേണ്ടത് അനിവാര്യമാണ് . പ്രഷറിന്റെ അളവ് 130/80 ആക്കിത്തന്നെ നിർത്തേണ്ടതാണ്. പറ്റുന്ന നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ എപ്പോഴും കുറച്ചുകൊണ്ട് മുന്നേറേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs