Piles Treatment Malayalam : നമ്മുടെ ജീവിതത്തിലെ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് പൈൽസ്. ഈ ഒരു രോഗാവസ്ഥ മലദ്വാരവുമായി ബന്ധപ്പെട്ട ഒന്നാണ്. അതിനാൽ തന്നെ ഇത് ഉള്ളവർ പുറത്തു പറയാൻ വിമുഖത കാണിക്കുന്നവരുമാണ്. ഈയൊരു വിമുഖത തന്നെയാണ് ഇതിന്റെ ആഘാതം കൂട്ടുന്നതും. തുടർച്ചയായുള്ള മലബന്ധമാണ് ഇതിന്റെ പ്രധാന ലക്ഷണം . മലദ്വാരത്തിലൂടെ മലം ഉറച്ച് പോകുന്ന വഴി അവിടുത്തെ രക്തക്കുഴലുകൾ പൊട്ടുന്ന ഒരു അവസ്ഥയാണ് ഇത്.
മലദ്വാരത്തിൽ ഇത് വീർമതകളായി കാണപ്പെടുന്നു. അസഹ്യമായ വേദനയാണ് ഇതുമൂലം ഉണ്ടാകുന്നത്. ശരിയായ ആഹാരം കഴിക്കാതെ വരുമ്പോൾ അത് ദഹനപ്രക്രിയയെ ബാധിക്കുകയും മലം പുറത്തു പോകാതെ അവിടെ ഇരുന്ന് ഉറക്കുകയും പിന്നീട് അത് പുറത്തു പോകുമ്പോൾ ഇത്തരം അവസ്ഥകൾ രൂപം കൊള്ളുന്നു.
വേദന ചൊറിച്ചിൽ മലബന്ധം വയറു പിടുത്തം എന്നിങ്ങനെ നീളകയാണ് ഇവിടെ ലക്ഷണങ്ങൾ . ഇത്തരം രോഗാവസ്ഥ ഉള്ളവരിൽ മലത്തോടൊപ്പം രക്തവും കാണപ്പെടാറുണ്ട്. ഇത് മൂലം മലം കറുത്ത നിറത്തിൽ പോകുന്നു. നമ്മുടെ ആഹാരത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ അഭാവമാണ് ഇതു ഉണ്ടാക്കുന്നത്. ഇത്തരം ചികിത്സാരീതികൾക്ക് പണ്ട് ഓപ്പറേഷനുകളാണ് നാം ചെയ്തിരുന്നത്.
എന്നാൽ ഇന്ന് അതിനുമപ്പുറം സർജറികൾ ഇല്ലാതെ തന്നെ ലേസർ ചികിത്സയിലൂടെ ഇത് നീക്കം ചെയ്യുന്നു. ഇത്തരം ചികിത്സാരീതികൾക്ക് വേദന കുറവാണ്. കൂടാതെ അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ നീങ്ങുകയും ഭാവിയിൽ ഇത് വരാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ എൻഡോസ്കോപ്പി പോലെ ചെയ്യുന്ന ഒരു സർജറിയാണ് സ്റ്റാപ്ലർ സർജറി. ഈ സർജറി വഴി പൈൽസിനെ റിങ് പോലെ കട്ട് ചെയ്ത് എടുക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam