നമ്മുടെ ജീവിതത്തിൽ നാം എല്ലാവരും മുഖസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. മുഖത്തുണ്ടാകുന്ന ഓരോപ്രശ്നങ്ങളും നമ്മിൽ ആകുലത സൃഷ്ടിക്കാറുണ്ട്. മുഖത്ത് നിറം വർദ്ധിപ്പിക്കാനും ഗ്ലോ വർധിപ്പിക്കാനും പലതരത്തിലുള്ള രീതികളും നാം പ്രയോഗിക്കാറുണ്ട്. ഇതിനായി കൂടുതലും പാർശ്വ ഫലങ്ങൾഇല്ലാത്ത പ്രകൃതിദത്ത രീതികൾ ആണ് ഉപയോഗിക്കാറ്. ഇത്തരത്തിലുള്ള പാർശ്വ ഫലങ്ങൾ തരാത്ത ഔഷധസസ്യങ്ങൾ ഒട്ടനവധിയാണ് നമുക്ക് ചുറ്റുമുള്ളത്. കറ്റാർവാഴ മഞ്ഞൾ രക്തചന്ദനം തുടങ്ങി ഒട്ടനവധിയാണ് ഇവ.
ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും മുഖത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് കറ്റാർവാഴ.കറ്റാർവാഴ മുഖത്തെ ഏതൊരു തരത്തിലുള്ള രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ്. മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകൾ പോകുന്നതിനും മുഖത്തെ വരൾച്ചയ്ക്കും ഇത് അത്യുത്തമമാണ്. അതുപോലെതന്നെയാണ് മഞ്ഞൾ. മുഖകാന്തി വർദ്ധിക്കുന്നതിനും മുഖത്തെ അലർജികൾ മാറുന്നതിനും മഞ്ഞളിനെ കഴിഞ്ഞ വേറെ മരുന്നുള്ളൂ എന്നാണ് പറയപ്പെടുന്നത്.
ഇത്തരത്തിലുള്ള രീതികളിൽ നിന്ന് വിഭിന്നമായ ഒരു പ്രകൃതിദത്തമായ ഒരു രീതിയാണ് ഇതിൽ കാണുന്നത്. പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത ഒരു ഫേസ് മാസ്ക്കാണ് ഇത്. ഇതിനായി ഉരുളക്കിഴങ്ങ് വൃത്തിയായി കഴുകി അരച്ച് അതിന്റെ സ്റ്റാർച്ച് എടുക്കേണ്ടതാണ്. അതിലേക്ക് അല്പം ചെറുനാരങ്ങ നീരും തേനും പാലും ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. മുഖം നല്ല വ വണ്ണം വൃത്തിയായി കഴുകി അതിനുശേഷം.
ഇത് അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് രാത്രിയിലാണ് ചെയ്യേണ്ടത്. കണ്ണിന് ചുറ്റുമുള്ള കറുപ്പിന് ഇത് വളരെ നല്ലതാണ്. കൂടാതെ മുഖത്തെ നിറം വർദ്ധിക്കുന്നതിന് മുഖത്തെ ഗ്ലോ വർദ്ധിക്കുന്നതിനും കരിമംഗലം പോലെയുള്ളവ നീങ്ങുന്നതിനും ഇത് വളരെ ഫലപ്രദമാണ്. ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്ത എളുപ്പമായ മാർഗങ്ങൾ ആരും അറിയാതെ പോകരുത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.