നാം പലരും കാണപ്പെടുന്ന ഒരു വേദനയാണ് തൊണ്ടവേദന . പനി ജലദോഷം തുടങ്ങിയവ ഉള്ളപ്പോഴാണ് തൊണ്ടവേദന കൂടുതലായി തമ്മിൽ കാണപ്പെടാറ്.തൊണ്ടയുടെ സൈഡിൽ വായയുടെ പുറകിലായി കാണുന്ന രണ്ടു കഴലകളുണ്ട്. ഈ കഴലകളാണ് ടോൺസിൽ എന്ന് പറയുന്നത്. ഈ ടോൺസിലിന് പുറത്ത് ഒരു കവർ ഉണ്ട് ഈ കവറിനുള്ളിലേക്ക് അണുബാധ കയറുമ്പോൾ ആണ് ഇതിനെ ടോൺസിലൈറ്റസ് എന്ന് പറയുന്നത്.
അണുബാധ ബാക്ടീരിയ ഫംഗസ് എന്നിവ മൂലമാണ് ഈ അവസ്ഥ വരുന്നതിന്റെ കാരണങ്ങൾ. കഠിനമായ തൊണ്ട വേദനയാണ് ഇത് മൂലം അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ള ടോൺസിൽ കുറച്ചുനാൾ നീണ്ടുനിൽക്കുമ്പോൾ വായയിൽ നിന്നും അരമണി പോലെ വരാം. ഇതാണ് ടോൺസിൽസ്റ്റോൺ. ഇതിന്റെ ലക്ഷണമായ തൊണ്ടവേദന തണുത്ത വെള്ളം കുടിക്കുന്നത് വഴിയും ഐസ്ക്രീം കഴിക്കുന്നത് വഴിയും ഒക്കെയാണ് വരുന്നത്.
ഉമിനീര് ഇറക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് മറ്റൊരു ലക്ഷണം. കൂടാതെ പനി ക്ഷീണം ജലദോഷം എന്നിവയും ഉൾപ്പെടുന്നു. ടോൺസിലൈറ്റ്സിന്റെ അകത്ത് ഒരു ചെറിയൊരു സ്പേസ് ഉണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ അവിടെ അടിഞ്ഞുകൂടി അതൊരു സ്റ്റോൺ ആയി രൂപപ്പെടുന്നു. ഇതാണ് ടോൺസിൽസ്റ്റോൺ. ഇത് വായിലൂടെ പുറത്തുവരുമ്പോൾ ദുർഗന്ധo അനുഭവപ്പെടുന്നു. ഈ കഴലകൾ ചുവന്നിരിക്കുന്നതായും നീര് പോലെ ഇരിക്കുന്നത്.
ആയും ഇത്തരം അവസരങ്ങളിൽ കാണാം. ടോൺസിലൈറ്റ്സിനെ ആന്റിബയോട്ടിക് നീര് കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ബീറ്റാഡിൻ ലിക്വിഡ് എന്നിവയാണ് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോട് കൂടി എടുക്കേണ്ടത്. അതുപോലെതന്നെ ചൂടുവെള്ളം കുടിക്കുക തണുത്ത വെള്ളം ഉപയോഗിക്കാതിരിക്കുക എന്നിവയും ചെയ്യാം. കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.