നമ്മുടെ കണ്ണുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് തിമിരം. ഇത് പ്രായമായവരിൽ ആണ് കണ്ടുവരുന്നത്. പ്രായം കൂടുന്നതനുസരിച്ച് കണ്ണിന്റെ കാഴ്ചയ്ക്ക് ഉണ്ടാകുന്ന മംഗലാണ് ഇത്. ഇത് നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കുന്ന ഒന്നാണ്. കണ്ണിന്റെ ലെൻസ് സുതാര്യം ആകുന്നതാണ് ഇത്. വളരെ ദൂരത്തിലേക്കുള്ള കാഴ്ച കുറയുന്നു. മങ്ങിയ പോലുള്ള കാഴ്ച തലവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. തിമിരരോഗികൾ പതിവായി അവരുടെ കണ്ണടകൾ മാറ്റുന്നത്.
അവരെ കാഴ്ചശക്തി മങ്ങുന്നത് അനുസരിച്ച് അവർക്ക് കൂടുതലായി കാണുന്നതിന് വേണ്ടിയാണ്. ഇത്തരത്തിൽ തിമിരത്തിന് ചികിത്സക്കാതെ ഇത് നീട്ടിക്കൊണ്ടു പോവുകയാണെങ്കിൽ ഇതിനെ കട്ടിവയ്ക്കുകയും തുടർന്ന് അത് പൊട്ടുന്ന അവസ്ഥ വരെ എത്തും. ഈ അവസ്ഥയിൽ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെടുന്നു . പ്രമേഹ രോഗികളിൽ തിമിരം കൂടുതലായി കണ്ടുവരുന്നു. തിമിര ശസ്ത്രക്രിയയിലൂടെ കണ്ണിലെ ലെൻസ് മാറ്റി മറ്റൊരു ലെൻസ് വയ്ക്കുകയാണ് ചെയ്യുന്നത്.
ഇപ്പോൾ കൂടുതലുമായി ഉപയോഗിക്കുന്ന ഒരു തിമിര ശസ്ത്രക്രിയയാണ് ഫാക്കോ മത്സിഫിക്കേഷന്‍. ഈ പ്രക്രിയ യാതൊരു വേദനയോ സ്റ്റിച്ചോ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ഈ പ്രക്രിയ പത്തോ പതിനഞ്ച് മിനിറ്റുകൾക്ക് അകം ഒരു വ്യക്തിയിൽ നടത്താവുന്നതാണ്. ഈ പ്രക്രിയ തിമിരത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് നടത്താൻ പറ്റുക. തിമിരത്തിന്റെ രോഗം നിർണയവും അതിന്റെ ചികിത്സയും വൈകിച്ചാൽ ഈയൊരു പ്രക്രിയ ഇതിനായി ഉപയോഗിക്കാൻ പറ്റില്ല.
ഇത്തരത്തിൽ പഴയ രീതിയിലുള്ള സർജറി മാത്രമാണ് ഒരു പോംവഴി. ഇത് വേദന ഏറിയതും കൂടുതൽ സമയം എടുക്കുന്നതുമാണ്. പ്രധാനമായും മൂന്നു ലെൻസുകളാണ് ഇതിനു ഉപയോഗിക്കുന്നത് യൂണിഫോക്കൽ മൾട്ടി ഫോക്കൽ ട്രൈഫോക്കൽലെൻസുകളാണ്. യൂണിഫോക്കൽ ലെൻസ് ആണ് വെക്കുന്നതെങ്കിൽ അവർക്ക് കണ്ണടകൾ വെക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ മറ്റു രണ്ടു ലെൻസുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവർക്ക് കണ്ണാടയുടെ ആവശ്യം വരുന്നില്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.