വിളക്ക് തെളിയിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ.

നാം എല്ലാവരും ദിവസവും നമ്മുടെ വീട്ടിൽ വിളക്ക് കത്തിക്കുന്നവരാണ്. വീട്ടിലെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ഇത്തരത്തിൽ വിളക്ക് കത്തിക്കുന്ന വഴി. പ്രധാനമായും രണ്ട് സമയത്താണ് നാം വിളക്ക് കത്തിക്കാറ്. രാവിലെയും സന്ധ്യാസമയത്തും. വിളക്ക് കത്തിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. വിളക്ക് കത്തിക്കുമ്പോൾ നാം എന്നെ ഒഴിച്ചിട്ട് വേണം അതിലേക്ക് തിരി വയ്ക്കാൻ. അതുപോലെതന്നെ തിരി ശാന്തമായ രീതിയിൽ കത്തുന്ന തരത്തിൽ നാം വയ്ക്കേണ്ടതാണ്.

ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ദാരിദ്ര്യങ്ങളും ദുഃഖവും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാം. പൊതുവേ നമ്മൾ രണ്ടു തിരിയോ മൂന്ന് തിരിയോ അഞ്ചു തിരിയോ ആണ് വിളക്കിട്ട് കത്തിക്കാറ്. അഞ്ചു തിരിയിട്ട് കത്തിക്കുന്നത് ഭദ്രദീപം തെളിയിക്കുന്നതാണ്. ഇത് വളരെ ശുഭവും പഞ്ചഭൂതാത്മകവുമാണ് . രാവിലെ തിരി തെളിയിക്കുമ്പോൾ സൂര്യൻ ഉദിക്കുന്നതിന് തൊട്ടുമുമ്പ് കത്തിക്കണം. അതുപോലെതന്നെ സന്ധ്യാ സമയത്ത് തിരി കത്തിക്കുമ്പോൾ സൂര്യൻ അസ്തമിക്കുന്നതിന് തൊട്ടുമുമ്പ് തെളിയിക്കണം.

ഇത്തരത്തിൽ സന്ധ്യാ സമയത്ത് തിരി തെളിയിക്കുന്നത് വഴി നമ്മുടെ വീട്ടിലുള്ള എല്ലാ നെഗറ്റീവ് എനർജികളും മാറിപ്പോകുന്നു. ദൈവത്തിന്റെ പ്രഭ വീട്ടിൽ നിറയുകയും അതുവഴി ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നു. തിരി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത് ശുദ്ധിയോടും വൃത്തിയോടും കൂടെ വേണം ഇത് ചെയ്യാൻ. ഒപ്പം ദിവസവും തിരി കത്തിക്കുമ്പോൾ വിളക്ക് വൃത്തിയായി കഴുകണം. അതുപോലെതന്നെ ദിവസവും ഒരു മണിക്കൂറിൽ കുറയാതെ വിളക്ക് നാം കത്തിക്കേണ്ടതാണ്.

കൂടാതെ വിളക്ക് കടുത്തുമ്പോൾ തിരി എണ്ണയിലേക്ക് മുക്കി വേണം കെടുത്താൻ. ഇങ്ങനെയെല്ലാം ശ്രദ്ധിച്ച് തിരി തെളിയിക്കുന്നത് വഴി നമ്മുടെ കുടുംബത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും വന്നുനിറയുന്നു. കൂടാതെ എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ നെയ്യ് വിളക്കും ശനി ദിവസങ്ങളിൽ എണ്ണവിളക്കും കത്തിക്കുന്നത് വളരെ ശുഭം ആയിരിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *