സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണ് ഇപ്പോൾ എന്ന് ഏവർക്കും അറിയാമല്ലോ. പ്രതീക്ഷിക്കാത്ത സമയത്ത് കോവിഡ് എന്ന മഹാമാരി വന്നതുകൊണ്ടും രാജ്യം ലോക്ക് ഡൗണിലേക്ക് പോയതു കൊണ്ട് സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ സമയത്താണ് സർക്കാരിന്റെ ഒരു സുവർണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പലിശ കുറഞ്ഞ വായ്പാ പദ്ധതിയാണിത്. വെയർഹൗസ് ഫുഡ് പ്രോസസിങ് ഫുഡ് പാക്കിംഗ് കാർഷിക ഉപകരണം ഉൽപ്പാദനം പരിശോധന യൂണിറ്റുകൾ വിളവെടുപ്പിനുശേഷം കാർഷിക മേഖലയിൽ അടിസ്ഥാന വികസനം തുടങ്ങിയവയ്ക്കാണ് വായ്പാ സഹായം നൽകുന്നത്. വളരെ വലിയ ഒരു പദ്ധതിയാണ് കേന്ദ്രം നടത്തിയത്. വ്യക്തികൾക്കും സംഘങ്ങൾക്കും സംരംഭം തുടങ്ങുന്നതിന് വായ്പ ലഭിക്കുന്നതാണ്.
പദ്ധതികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ വായ്പയും ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി വളരെ വലിയ തോതിൽ നേരിടുന്ന ഈ സമയത്ത് സർക്കാർ നൽകുന്ന വളരെ വലിയ ഒരു സഹായം ആണിത്. ഇത് ഉപയോഗിക്കുന്നത് വഴി രാജ്യത്തിന്റെ പുരോഗമനത്തിന് കാരണ മാവുകയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.