പച്ച ആപ്പിൾ കഴിക്കാറുണ്ടോ..!! ഇനി ഈ കാര്യങ്ങൾ അറിയാതെ പോകരുത്…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പച്ച ആപ്പിളിന്റെ ഗുണങ്ങളെ കുറിച്ചാണ്. ദിവസവും ഓരോ ആപ്പിളു കഴിക്കുന്നത് ഡോക്ടറേ അകറ്റി നിർത്തുമെന്ന് ചൊല്ലുണ്ട്. ഇത് പച്ച ആപ്പിളിന്റെ കാര്യത്തിൽ വളരെ കൃത്യമാണ്. അതായത് പ്രകൃതി നമുക്ക് കനിഞ്ഞു നെൽകിയിട്ടുള്ള പ്രത്യേകതയുള്ള ഒരു പഴമാണ് ആപ്പിൾ. അതുപോലെതന്നെ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും മാത്രമല്ല വളരെ നല്ല രുചിയുള്ള ഈ ഒരു പഴം ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ആപ്പിൾ പലതരത്തിൽ കാണാൻ കഴിയും. ചുവന്ന നിറത്തിലുള്ള മധുരമുള്ള ആപ്പിൾ ആണ് സാധാരണയായി കാണുന്നത്. എന്നാൽ പുളിയും മധുരവും ഉള്ളതാണ് പച്ച അപ്പിളിന്റെ പ്രത്യേകത. ഇത് കഴിച്ചിട്ടുള്ളവർക്ക് അറിയാൻ സാധിക്കുന്നതാണ്. ആരോഗ്യകരമായ നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് പച്ച ആപ്പിൾ ന്യൂത്രിയെന്ഡ്സ് അതുപോലെതന്നെ വിറ്റാമിനുകൾ മിനറലുകൾ ഫൈബർ എന്നിവ പച്ച ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മാത്രമല്ല നമ്മുടെ ദഹനത്തിന് വളരെയേറെ സഹായിക്കാനും രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിർത്താൻ എല്ലാം തന്നെ ഇത് വളരെ ഒരു സഹായിക്കുന്നുണ്ട്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ ഉത്തീപിപ്പിക്കുകയും അതുപോലെതന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഭക്ഷ്യ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പച്ച ആപ്പിൾ.

ഇത് മലബന്ധം തടയാൻ വളരെ സഹായിക്കുന്നുണ്ട്. ആപ്പിൾ അതിന്റെ തൊലിയോട് കൂടി കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇങ്ങനെ കഴിക്കുന്നത് നമ്മുടെ ഉദരത്തെ ശുദ്ധീകരിച്ച് ആരോഗ്യകരമായ ഒരു ജീവിതം സ്വന്തമാക്കാൻ ആയി സഹായിക്കുന്നുണ്ട്. ഇനി ഇതിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ എന്തെല്ലാം ആണെന്ന് നോക്ക്. ഇരുമ്പ് സിങ്ക് കോപ്പർ പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *