വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായി ഒന്നാണ് ഇത്. എങ്ങനെയാണ് പച്ചമാങ്ങ വർഷങ്ങളോളം സൂക്ഷിച്ചു വെക്കാ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മാമ്പഴ സീസൺ ആണ്. പച്ചമാങ്ങ നമുക്ക് പലതരത്തിലും സൂക്ഷിച്ചു വെക്കാറുണ്ട്. ഉപ്പിലിട്ട സൂക്ഷിച്ചു വയ്ക്കാറുണ്ട്. അതുപോലെതന്നെ വെയിലത്ത് വച്ച് ഉണക്കി സൂക്ഷിക്കാറുണ്ട്. അതുപോലെതന്നെ മാങ്ങ വെച്ചുള്ള ചമ്മന്തി ആയാലും പച്ചമാങ്ങ രസം അതുപോലെതന്നെ മീൻ എല്ലാം കിട്ടാത്ത ദിവസങ്ങളിൽ പച്ചമാങ്ങ ഉപയോഗിച്ച് മീൻ കറി പോലെ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
മീൻ കറി അത്യാവശ്യം ഉള്ളവർക്ക് ഇങ്ങനെയാണെങ്കിലും മാങ്ങ കൂട്ടാൻ സാധിക്കുന്നതാണ്. പച്ചമാങ്ങ നമുക്ക് സീസൺ കഴിഞ്ഞാലും നല്ലപോലെ സൂക്ഷിക്കുകയാണെങ്കിൽ വളരെ കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സൂക്ഷിച്ചുവയ്ക്കാനായി ചനച്ച മാങ്ങ വേണ്ട പച്ചമാങ്ങ ആണ് ആവശ്യമുള്ളത്. ഇത് വാഷ് ചെയ്ത് കൊടുത്താൽ മതി. ഇതിന്റെ മൂട് വശം ഒന്ന് ചെത്തി ക്കളഞ്ഞു വയ്ക്കുക. അതിനുശേഷം രണ്ടു മാങ്ങ എടുത്ത ശേഷം തൊലി കളഞ്ഞ ശേഷം അരിഞ്ഞ് സൂക്ഷിക്കുന്ന രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി തൊലി കളഞ്ഞെടുക്കുക. അതിനുശേഷം ഏകദേശം രണ്ട് ഭാഗങ്ങളായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ചെയ്യേണ്ടത് ഒരു ചട്ടിയെടുത്ത ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയാണ് എടുക്കുന്നത്. പിന്നീട് ആവശ്യമുള്ളത് വിനാഗിരിയാണ്. പിന്നീട് ആവശ്യമുള്ളത് വെള്ളമാണ്. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ പഞ്ചസാര വിനാഗിരി എന്നിവ മിസ്സ് ചെയ്തു കൊടുക്കുക. പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ ഇതിലേക്ക് ഇട്ടുകൊടുക്കുക. ഒരു 5 മിനിറ്റ് ഇതിലിട്ടു വച്ച ശേഷം ഒരു കോട്ടൻ തുണിയിലാക്കി അതിലെ വെള്ളം കളയേണ്ടതാണ്. അങ്ങനെ ചെയ്ത ശേഷമാണ് ഇത് സൂക്ഷിച്ചു വയ്ക്കേണ്ടത്. പിന്നീട് ഇത് കണ്ടെയ്നറിൽ ആക്കി കുറച്ചു സമയം ഫ്രീസറിൽ വെച്ച് ശേഷമാണ് സിപ് ലോക്ക് ബാഗിലാക്കേണ്ടത്.
അത് ഒട്ടിപിടിക്കാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. രണ്ടാമത് രീതി എന്ന് പറയുന്നത് പച്ചമാങ്ങ എടുത്ത് നന്നായി ചെറുതാക്കി അരിഞ്ഞ് ഉണക്കി സൂക്ഷിക്കാം. ഇവിടെ കുറച്ച് സമയം വെയിലത്ത് വെച്ച ശേഷമാണ് സൂക്ഷിക്കുന്നത്. അതിനുശേഷം ഒരു ചട്ടിയിൽ രണ്ട് സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ ചട്ടിയിലാക്കി ഇളക്കി കൊടുക്കാം. എല്ലായിടത്തും നല്ലപോലെ ഉപ്പ് ആകുന്ന രീതിയിൽ രണ്ടു മൂന്നു മിനിറ്റ് തിരിമ്മി കൊടുക്കാം. പിന്നീട് 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് എല്ലാം മാങ്ങയിൽ ഇറങ്ങി ചെന്നിട്ടുണ്ട്. പിന്നീട് വലിപ്പമുള്ള പാത്രത്തിൽ നിരത്തി വെച്ച് വെയിലത്ത് വച്ച് ഉണക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs