കാൽപാദത്തിൽ തണുപ്പ് അനുഭവപ്പെടുന്ന പ്രശ്നം ഉണ്ടോ..!! ഇതാണ് കാരണം…

ശരീരത്തിന്റെ ഓരോ അവയവങ്ങൾക്കും ശരീര ആരോഗ്യം ഏത് അവസ്ഥയിലാണ് എന്തെല്ലാം അസുഖങ്ങൾ ശരീരത്തിലുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കണ്ണും നാക്കും കാൽപാദവും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതാണ്. നമ്മളിൽ നല്ലൊരു ശതമാനം ആളുകളും കാൽപാദത്തിലും കാലിലെ വിരലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് വലിയ ശ്രദ്ധ കൊടുക്കാത്തവരാണ്.

എന്നാൽ കാൽപാദത്തിൽ മാറ്റങ്ങൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിലുണ്ട് എന്നത് നേരത്തെ തന്നെ പ്രവചിക്കാൻ സാധിക്കുന്നതാണ്. കാൽപാദത്തിലും കാലുകളിലെ വിരലുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിലെ പല പോഷകങ്ങളുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ചിലത് ആകട്ടെ പ്രമേഹം പോലുള്ള അമിത ശ്രദ്ധ അത്യാവശ്യമായി അസുഖങ്ങളുടെ സൂചന കൂടിയാണ്. ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കി ജാഗ്രത പാലിക്കേണ്ടതാണ്.

കാൽപ്പാദത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴി കണ്ടുപിടിക്കാൻ കഴിയുന്ന അസുഖങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. പാദത്തിന്റെ ഉപ്പൂറ്റി ഭാഗത്ത് ഉണ്ടാകുന്ന വരണ്ടതും ഇളക്കുന്ന തരത്തിലുള്ള ചർമം സൂചിപ്പിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളുടെ തുടക്കമാണ്. ഇങ്ങനെ ഉണ്ടാകുന്ന കാലിലെ വരണ്ട ചർമം അതിന്റെ കൂടെയുണ്ടാകുന്ന ശരീരത്തിലെ ഭാര കൂടുതൽ കാഴ്ച പ്രശ്നവും കൈകാലുകളിൽ ഉണ്ടാവുന്ന തരിപ്പ് എല്ലാം തന്നെ തൈറോയിഡ് പ്രശ്നങ്ങളിൽ സൂചിപ്പിക്കുന്നതാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരുമിച്ച് വരികയാണെങ്കിൽ പെട്ടെന്ന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കാൽപാദത്തിലും കാൽവിരലുകളിലും ഉള്ള രോമങ്ങളുടെ പെട്ടെന്നുള്ള കൊഴിഞ്ഞുപോക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നതിന്റെ സൂചന കൂടിയാണ്. ശരീരത്തിന് ആവശ്യമായ രീതിയിൽ രക്തചക്രമണം ഈ ഭാഗത്ത് എത്തുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam