ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് മുട്ട് വേദന അതുപോലെതന്നെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന ഇതെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചെറിയ കിഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കിഴി എന്തുപറയുമ്പോൾ ഒരുപാട് സാധനങ്ങൾ ആവശ്യമില്ല. തിളപ്പിക്കേണ്ട കാര്യമില്ല എണ്ണ കാചേണ്ട കാര്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് മുതിരയാണ്. മുതിര ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. ഈ ഒരു പാത്രത്തിൽ ഒരു പാത്രം മുതിരയാണ് എടുക്കുന്നത്. വീട്ടിൽ സാധാരണ കണ്ടുവരുന്ന ഒന്നാണ് ഇത്. ഈ ഒരു പാത്രത്തിൽ ഒരു പാത്രം മുതിര എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കല്ലുപ്പാണ്. കല്ലുപ്പ് തന്നെയാണ് എടുക്കേണ്ടത് പൊടിയുപ്പ് എടുക്കരുത്. കല്ലുപ്പ് എടുക്കുമ്പോൾ തന്നെ അതെ അളവിൽ എടുക്കാൻ ശ്രദ്ധിക്കുക.
അതുപോലെതന്നെ ഒരു പിടി മുതിരയാണ് എടുക്കുന്നത് എങ്കിൽ അതുപോലെതന്നെ ഒരു പിടി കല്ലുപ്പ് എടുക്കാൻ ശ്രദ്ധിക്കുക. പിന്നീട് ചെയ്യേണ്ടത് ഇതു വറുത്തെടുക്കുക. അതിനായി മൺചട്ടി അതുപോലെതന്നെ പഴയ നോൻ സ്റ്റിക് പാത്രങ്ങൾ എടുത്ത് ചൂടാക്കി എടുത്താൽ മതിയാകും. ഇത് ഉപയോഗിച്ച് നല്ല രീതിയിൽ വറുത്തെടുത്താൽ മതിയാകും. ഈ ഉപ്പിൽ വെള്ളത്തിന്റെ അംശം ഉണ്ടാകും. ഇതെല്ലാം തന്നെ വറ്റി കിട്ടേണ്ടതാണ്.
പിന്നീട് നന്നായി വറുത്തെടുക്കുക. ഇതിന്റെ പാകം എന്ന് പറയുന്നത് മുതിര നന്നായി മണം വരാൻ ഉള്ള സമയമാണ്. രണ്ടുംകൂടി നന്നായി വറുത്തെടുക്കുക. ഉപ്പിലെ വെള്ളം നന്നായി വറ്റി നല്ല പാകമായി വരും. ഇതുപോലെ നല്ലൊരു കഷ്ണം തുണിയെടുക്കുക. കോട്ടൻ തുണിയെടുക്കാൻ ശ്രദ്ധിക്കുക. ഇതിലേക്ക് ചൂടോടുകൂടി തന്നെ ഇത് ഇട്ട് കൊടുക്കുക. പിന്നീട് ഇത് കിഴി കെട്ടുക. ഇത് വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ നീർക്കെട്ട് മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Credit : NiSha Home Tips.