ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും നമ്മുടെ ആരോഗ്യം നിലനിർത്താൻ അതുപോലെതന്നെ മെച്ചപ്പെടുത്താനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഈ ഒരു കാര്യത്തിൽ ആർക്കും സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അഭിഭാജ്യ ഘടകമാണ്. ഇവയിൽ ചുവപ്പ് പച്ച പർപ്പിൾ തുടങ്ങിയ വ്യത്യസ്തമായ നിറങ്ങളിൽ ലഭിക്കുന്ന മുന്തിരി എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. മുന്തിരി കഴിക്കുന്നത് 15 മുതൽ 200 വരെ ചെറുപഴങ്ങൾ ഒരു കുലയിൽ കാണാൻ കഴിയും. അതുപോലെ തന്നെ കഴിക്കുന്ന തോടൊപ്പം തന്നെ ഇത് ജാമായും ജ്യൂസ് ആയി മാറ്റി ഉപയോഗിക്കാറുണ്ട്.
എന്നാൽ മുന്തിരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ലഹരി പകരുന്ന വൈൻ ഉണ്ടാക്കാനാണ്. മുന്തിരി വാണിജ്യ അടിസ്ഥാനത്തിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത് വൈൻ നിർമ്മിക്കാൻ വേണ്ടി തന്നെയാണ്. വൈൻ അഥവാ വീഞ്ഞ് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട് എന്നത് വളരെ രസകരമായ ഒന്നാണ്. ഉണക്കമുന്തിരിയും വലിയ രീതിയിൽ തന്നെ ഉപയോഗിക്കുന്ന ഒന്നാണ്. മുന്തിരി കഴിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത് കാൻസർ പ്രതിരോധത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് മുന്തിരി.
മുന്തിരിയിൽ അടങ്ങിയിട്ടുള്ള പോളി ഫിനോൾ എന്ന ആന്റി ഓക്സിഡെന്റിന് പലതരത്തിലുള്ള ക്യാൻസർ പ്രതിരോധിക്കാൻ സാധിക്കും. അനനാളം ശ്വാസകോശം പാൻ ക്രിയസ് വായ പ്രോസ്റ്റേറ്റ് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറിന് പ്രതിരോധിക്കാനും കുറക്കാനും മുന്തിരി സഹായിക്കുന്നുണ്ട്. ഇതിലെ ക്യൂർ സെറ്റിൻ എന്ന് ഘടകത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. നീ ഘടകത്തിന് കാൻസറും പ്രതിരോധിക്കാൻ സാധിക്കും. മുന്തിരിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതൽ ആരോഗ്യപ്രധാനം ചെയ്യാൻ നൽക്കുകയും ചെയ്യുന്നതാണ്.
രക്തസമ്മർദ്ദ നിയന്ത്രിക്കാനും മുന്തിരി വളരെയേറെ സഹായിക്കുന്നുണ്ട്. മുന്തിരിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യത്തിന് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ഇത് സ്ട്രോക്ക് ഹൃദരോഗം എന്നിവ തടയാനും സഹായിക്കുന്നുണ്ട്. വൃക്കയിൽ കല്ല് ഉണ്ടാകുന്നത് മുന്തിരി നിയന്ത്രിക്കുന്നുണ്ട്. ജലാംശം കൂടുതൽ അടങ്ങിയ മുന്തിരി തണ്ണിമത്തൻ തുടങ്ങിയപ്പഴങ്ങൾ ദിവസവും കഴിക്കുന്നത് ആമാശയ പ്രവർത്തനങ്ങൾ തൊരിതപ്പെടുത്താൻ സഹായിക്കുന്നുണ്ട്. ഇത് മലബന്ധം കുറയ്ക്കുകയും മുന്തിരി നാരുകൾ കൊണ്ട് സമ്പുഷ്ടം ആണ്. ഇത് മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam