മുന്തിരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുന്തിരി എല്ലാ പഴക്കടകളിലും വാങ്ങാൻ ലഭിക്കുന്നതാണ്. നമ്മൾ പച്ച മുന്തിരി ഉപയോഗിച്ച് കിസ്മിസ് അതായത് ബിരിയാണിയിലും പായസത്തിലും ഇടാനുള്ള ക്വിസ് മിസ്സ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മുന്തിരി ഓരോന്ന് അടർത്തിയെടുക്കുക. കേടുവന്ന മുന്തിരി മാറ്റി വയ്ക്കുക.
പച്ച മുന്തിരി വാങ്ങുന്ന സമയത്ത് വണ്ണം കുറഞ്ഞ മുന്തിരി വാങ്ങാനായി ശ്രമിക്കുക. പിന്നീട് ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക. ഇത് മുന്തിരിയിലെ വിഷാംശം കളയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് നന്നായി കലക്കി എടുക്കുക. പിന്നീട് മുന്തിരി ഇതിലേക്ക് ഇട്ട് കൊടുക്കുക. ഒരു രണ്ട് മിനിറ്റ് എങ്കിലും വെള്ളത്തിൽ ഈ മുന്തിരി കെടുക്കണം. എന്നാൽ മാത്രമേ ഇതിൽ അടിച്ചിട്ടുള്ള വിഷാംശം പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ.
പിന്നീട് ചെറുതായി തിരുമ്മി കൊടുക്കുക. വീട്ടിലെ ഏതു പഴങ്ങൾ എടുത്താലും നല്ലപോലെ ഉപ്പുവെള്ളത്തിൽ കലക്കി എടുക്കുന്ന നല്ലതാണ്. പിന്നീട് ഇത് രണ്ടുമൂന്നു പ്രാവശ്യമായി കയറ്റിയെടുക്കുക. മുന്തിരി കഴുകി വാരിയ ശേഷം ഒരു ഓട്ട പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. പിന്നീട് സ്റ്റവ് വെക്കുക. പിന്നീട് ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കിയെടുക്കുക. വെള്ളം ചെറുതായി ചൂടായി വരുന്നുണ്ട്. ഈ സമയം നന്നായി ഫ്ലെയിം കുറച്ചു വയ്ക്കുക.
വെള്ളം നന്നായി വെട്ടി തിളക്കേണ്ട ആവശ്യമില്ല. പിന്നീട് ഇതിലേക്ക് മുന്തിരി ഇട്ടുകൊടുക്കുക. ചിലത് നല്ല പോലെ പൊങ്ങി വരുന്നതാണ്. ഇങ്ങനെ നല്ലപോലെ മുന്തിരി പൊങ്ങി വരുമ്പോൾ ഇത് വെള്ളത്തിൽ നിന്ന് കോരി മാറ്റാവുന്നതാണ്. പിന്നീട് ഇത് വെയിലത്ത് ഉണങ്ങാനായി വയ്ക്കാവുന്നതാണ്. ഇത് വെയിലത്ത് ഇട്ടുകൊടുക്കാവുന്നതാണ്. ഇനി നല്ല രീതിയിൽ നിങ്ങൾക്ക് തന്നെ ഉണക്കമുന്തിരി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen