നമ്മുടെ ചുറ്റുപാടിലും നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ നൽകുന്ന പലതരത്തിലുള്ള സസ്യജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിനും അതിന്റെ തായ് ഗുണങ്ങളാണ് കാണാൻ കഴിയുക. ടൂത്ത് പേസ്റ്റുകൾ മിട്ടായികൾ എന്നിവയിൽ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളിലെ ഘടകമാണ് കർപ്പൂരതുളസി അഥവാ പെപ്പെർ മിന്റ്. ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾ സുഗന്ധത്തിനും ഔഷധഗുണങ്ങൾക്കുമായി കർപ്പൂര തുളസി ഉപയോഗിക്കുന്നുണ്ട്. പെപ്പെർ മിന്റ് ടീ. കുടിക്കുന്നത് നിങ്ങൾക്ക് നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുന്നു.
പെപ്പർ മിന്റ് ഇലകൾ ചൂട് വെള്ളത്തിൽ കലർത്തിയാണ് പേപ്പർ മിന്റ് ടീ ഉണ്ടാക്കുന്നത്. ഈ ഇലകളിൽ മെന്റൊൾ ലിമോണിന് തുടങ്ങിയ നിരവധി ആവശ്യ എണ്ണകൾ അടങ്ങിയിട്ടുണ്ട്. ഒരു പാനിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഏകദേശം അഞ്ച് കർപ്പൂര തുളസിയില എടുത്ത് ഇതിൽ ചേർക്കുക. 5 മിനിറ്റ് വെള്ളം തിളപ്പിച്ച് ഓഫാക്കുക. കുറച്ചുകഴിഞ്ഞ് ഈ വെള്ളം അരിച്ചെടുത്തു ഒരു കപ്പിലോ മഗിലോ ഒഴിച്ചുകൊടുക്കാവുന്നതാണ്.
ചായക്ക് കുറച്ചു കൂടി രുചി ചേർക്കാനായി താൽപര്യമുണ്ടെങ്കിൽ ഇതിൽ തേൻ ചേർക്കാവുന്നതാണ്. ടെൻഷൻ സ്‌ട്രെസ് എന്നിവ ഒഴിവാക്കാനായി കർപ്പുര തുളസി വളരെ സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള മെന്റൊൾ മസിൽ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. തുടർച്ചയായി മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ വിശ്രമം നൽകാൻ ഇത് സഹായിക്കുന്നു. ശാന്തവും സുഖപ്രദവുമായ ഉറക്കത്തിന് കഫീൻ ഇല്ലാത്ത പെപ്പർ മിന്റ് ടീ കുടിച്ചാൽ മതിയാകും.
ഇത് മസിൽ റിലേസ് ആയി പ്രവർത്തിക്കുകയും സമാധാനത്തോടെ ഉറങ്ങാനായി സഹായിക്കുകയും ചെയ്യുന്നു. വൈകി ഉറങ്ങുന്നവർ രാത്രിയിൽ ഒരു കപ്പ് പെപ്പെർ മിന്റ് ടീ കഴിക്കുക. ഇത് നിങ്ങൾക്ക് കൂടുതൽ സമയം വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നു. നിങ്ങൾക്ക് ദിവസം മുഴുവൻ വിശപ്പ് അനുഭവപ്പെടില്ല. ദിവസവും അധികമായി കലോറി കഴിക്കുന്നത് ഒഴിവാക്കുകയും അതിന്റെ ഫലമായി ശരീരഭാരം കുറയ്ക്കുകയും ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth