ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വെള്ളം. വെള്ളം കുടിക്കുന്നത് മൂലം നിരവധി ആരോഗ്യഗുണങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ട്. ശരീരത്തിനുവേണ്ട പദാർത്ഥം വെള്ളത്തിൽ അടങ്ങിയിരിക്കുന്നുണ്ട്. വെള്ള കുടിക്കുന്നതുകൊണ്ട് നിരവധി രോഗങ്ങളെ ചെറുത്തു നിൽക്കാൻ സാധിക്കും. ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് പല രീതികളുണ്ട്.ശരിയായ രീതിയിൽ വെള്ളം കുടിച്ചില്ലെങ്കിൽ പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള പല നിയമങ്ങളും നിയന്ത്രണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിന്നുകൊണ്ട് കുടിക്കരുത് ഇരുന്നുകൊണ്ട് കുടിക്കരുത് പെട്ടെന്ന് കുടിക്കരുത് ഭക്ഷണത്തിന്റെ കൂടെ കുടിക്കരുത് ഭക്ഷണത്തിന് മുൻപും ശേഷവുമായി കുടിക്കണം തണുത്ത വെള്ളം കുടിക്കണം എന്നിങ്ങനെ വെള്ളം കുടിക്കുന്ന രീതിയെ പറ്റി നിരവധി നിയമങ്ങളാണ്.ശരീരത്തിൽ 70 ശതമാനത്തിലധികവും വെള്ളം തന്നെയാണ് ഉള്ളത്.
ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നതുമൂലം വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഭൂരിഭാഗം പ്രശ്നങ്ങൾക്കും പ്രധാനമായി രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്നാമത് രക്ത കുറവ് രണ്ടാമത് വെള്ളത്തിന്റെ കുറവ് ആണ്. മൈഗ്രേൻ അല്ലാത്ത തലവേദനയ്ക്ക് മൂന്നോ നാലോ ഗ്ലാസ് വെള്ളം കുടിച്ചാൽ 10 മിനിറ്റ് കൊണ്ട് തലവേദന മാറും. ചില ആളുകളിൽ മസിൽ ഉരുണ്ട് കയറുന്നത് കാണാം ഇതിന്റെ കാരണവും വെള്ളത്തിന്റെ കുറവാണ്.
അസിഡിറ്റിയുടെ അളവ് കുറയുന്നതിനും മുടികൊഴിച്ചിലിന്റെ അളവ് കുറയുന്നതിനും വെള്ളം കുടിക്കുന്നത് വളരെ ഉപകാരപ്രദമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.