അസുഖങ്ങൾ പലതരത്തിൽ ലോകത്തിലുണ്ട്. ഇത്തരത്തിലുള്ള ഒരു അസുഖമാണ് പാൻക്രിയാസിൽ വരുന്ന കല്ലുകൾ. പാൻക്രിയാസിനെ ആഗ്നേയഗ്രന്ഥി എന്നു പറയുന്നുണ്ട്. ഇത് വൈറ്റിൽ ആമാശയത്തിന് പുറകിൽ നട്ടെല്ലിന് തൊട്ട് മുന്നിലായാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ പ്രധാന ധർമങ്ങൾ ആഹാരം ദഹിപ്പിക്കുന്ന തിനുള്ള ദഹനരസങ്ങൾ ഉൽപ്പാദിപ്പിക്കുക എന്നതാണ്. രണ്ടാമതായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കുക എന്നതാണ്.
ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ ഗ്രന്ഥിയിൽ കല്ല് നിറയുന്നതാണ് ഈ അസുഖം. ഇതു വരുന്നതിനുള്ള പ്രധാന കാരണം മദ്യപാനമാണ്. കൂടാതെ ജനിതകമാറ്റം കാരണം മദ്യപിക്കാത്തവരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിന് ലക്ഷണം എന്ന് പറയുന്നത് ശക്തമായ വേദനയാണ്. വയറിന്റെ മുകൾ ഭാഗത്ത് പൊക്കിളിന് അടുത്തും ആണ് വേദന വരുന്നത്. ഇത്തരത്തിലുള്ള അസുഖം വരുന്നതുകൊണ്ട് ഇൻസുലിന്റെ അളവ് കുറയുകയും.
ഡയബറ്റിസ് വരികയും ചെയ്യുന്നു. ഇതുമൂലം ഉള്ള ഒരു മറ്റൊരു പ്രശ്നം ദഹനരസങ്ങൾ കുറയുകയും ആഹാരം ദഹിക്കാതെ വയറ്റിൽ നിന്ന് പോവുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.