ഇഞ്ചി തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ… ഈ രീതിയിൽ കുടിച്ചാൽ ഈ ഗുണങ്ങൾ…| Boiled ginger water benefits

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങൾ ഇഞ്ചി നൽകുന്നുണ്ട്. എന്നാൽ ഇഞ്ചിയുടെ ഈ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഞ്ചി ആണെങ്കിൽ ആരോഗ്യ ഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ള ഒന്നാണ്. പല അസുഖങ്ങൾക്കും ഒരു സ്വാഭാവിക പ്രതിവിധി കൂടിയാണ് ഇഞ്ചി. സാധാരണ ചായയിൽ ഇട്ട് അല്ലെങ്കിൽ മറ്റു ഭക്ഷണ വസ്തുക്കളിൽ ചേർത്താണ് ഇഞ്ചി കഴിക്കുന്നത്. എന്നാൽ ഇഞ്ചി പച്ചക്ക് അല്ലെങ്കിൽ പാക ചെയ്യാതെ കഴിക്കുമ്പോൾ ഗുണം നിരവധിയാണ് ലഭിക്കുന്നത്. പച്ച ഇഞ്ചി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം നമുക്ക് നോക്കാം.

രാവിലെ വെറും വയറ്റിൽ ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നത് അല്ലെങ്കിൽ പച്ച ഇഞ്ചിനീര് കുടിക്കുന്നത് ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. പ്രമേഹം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നുണ്ട്. പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം തൊരിതപ്പെടുത്താൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് ഹൃദയമടക്കമുള്ള പല അവയവുങ്ങളുടെയും പ്രവർത്തനങ്ങൾ തൊരിത്തപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. വിശപ്പ് ഉണ്ടാക്കാനും പച്ച ഇഞ്ചി വളരെയേറെ സഹായിക്കുന്നുണ്ട്. ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് വിശപ്പ് ഉണ്ടാക്കാൻ ഉത്തമ പരിഹാരം കൂടിയാണ്.

ഇഞ്ചി അരച്ച് ഇതിൽ കുറച്ച് വെള്ളം ചേർത്ത നെറ്റിയിൽ പുരട്ടുന്നത് മൈഗ്രെയ്ൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇഞ്ചി നീരിൽ കുറച്ചു തേൻ ചെറു നാരങ്ങ നീര് എന്നിവ കലർത്തി കഴിക്കുന്നത് ചുമക്ക് നല്ലൊരു നാട്ടു വൈദ്യം കൂടിയാണ്. മോണയിൽ ഒരു കാരണം ഇഞ്ചി ചതച്ച് മസാജ് ചെയ്യുന്നത് പല്ലുവേദന മാറാൻ സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ മനം പുരട്ടൽ ശർദി എന്നിവ ഒഴിവാക്കാനുള്ള നല്ല പരിഹാരമാർഗം കൂടിയാണ് ഇത്. ഇഞ്ചി ചെറിയ കഷണം വായിലിട്ട് ചവക്കുകയാണെങ്കിൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്.

ഇഞ്ചി നീരിൽ തേൻ ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ഒട്ടു മിക്ക പ്രധാന പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യത്തിന് ഇത് വളരെയേറെ ഗുണം ചെയ്യും. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പം ലഭിക്കുന്ന ഒന്നാണ്. കറികളിൽ ഇടാനാണ് കൂടുതൽ ഇത് ഉപയോഗിക്കുന്നത്. നമുക്ക് വേണമെങ്കിൽ വീട്ടിൽ തന്നെ കൃഷി ചെയ്യാനും സാധിക്കും. ഇനി ഇഞ്ചിയുടെ ഈ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കുക. ഇത്തരം കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam