ബദാമിലെ ഈ ഗുണങ്ങൾ അറിയാമോ..!! ബദാം നൽകുന്ന ആരോഗ്യ ഗുണങ്ങൾ..!!| Badam Benefits in Malayalam

ബദാം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. ഇടയ്ക്കെങ്കിലും ബദാ വാങ്ങി കഴിക്കുന്നവരാണ് ഒട്ടുമിക്കവരും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബദാം കുതിർത്തു കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ബദാമിൽ ആരോഗ്യകരമായ കൊഴുപ്പുകൾ നാരുകൾ പ്രോട്ടീൻ മഗ്നീഷ്യം വൈറ്റമിൻ എ എന്നിങ്ങനെ പല ഘടകങ്ങളും മടങ്ങിയിട്ടുണ്ട്. ഇതിൽ മോണോ ഫാറ്റുറേറ്റഡ് പൊളി ഫാറ്റുറേറ്റഡ് ഫാറ്റുകളും ഒരുപോലെതന്നെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാനും വളരെ സഹായിക്കുന്ന ഒന്നാണ്.

ഇതുകൂടാതെ ഹൃദയ ആരോഗ്യത്തിനും ഇത് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാ. ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും. അതുപോലെതന്നെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യുന്നതാണ്. ഇതെല്ലാം തന്നെ ഹൃദയ ആരോഗ്യത്തിന് വളരെ നല്ലതാണ്. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെയും എൽഡിഎൽ കൊളസ്ട്രോളിന്റെയും അനുപാതം നിലനിർത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ബദാമിൽ കാണപ്പെടുന്ന വൈറ്റമിൻ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.

ഇതുകൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്നുണ്ട്. ഇതിൽ കോപ്പർ അയൻ വൈറ്റമിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ ഹീമോഗ്ലോബിൻ ഇതു വഴി വിളർച്ചക്കുള്ള നല്ലൊരു പരിഹാരം കൂടി ആണ്. ഇത് കൂടാതെ പ്രമേഹ രോഗം തടയാനും ഇത് വളരെ സഹായിക്കുന്നുണ്ട്. പ്രമേഹ രോഗികൾക്ക് ദിവസവും രണ്ടുമൂന്നു ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

ബദാമിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് മാത്രം അല്ല ചർമ്മത്തിന് മുടിക്കും ഇതുവളരെ സഹായിക്കുന്നുണ്ട്. ഇതിലെ വൈറ്റമിൻ ഇ ആണ് ചർമ്മത്തിന് ഗുണം നൽകുന്നത്. മുടിയുടെ വളർച്ചയ്ക്ക് മുടിയിലെ ഈർപ്പം നൽകാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthies & Beauties

Leave a Reply

Your email address will not be published. Required fields are marked *