നരച്ച മുടി എങ്ങനെ കറുപ്പിച്ച് എടുക്കാം..!! ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ..

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമായിരിക്കും അകാലനര. സാധാരണ പ്രായമാകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. പ്രായം ആകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം കൂടിയാണ് ഇത്. എന്നാൽ ചിലർക്ക് പ്രായമാകുന്നതിനു മുൻപ് തന്നെ ഈ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. മുടിക്ക് നിറം നൽകുന്ന മേലാനിൻ എന്ന വസ്തു രോമകൂപങ്ങളിൽ കുറയുമ്പോഴാണ് മുടി നരയ്ക്കുന്നത്. പലർക്കും 30 കളിൽ നരച്ചു തുടങ്ങുകയാണ് പതിവ്. ചിലർക്ക് 20ൽ തന്നെ മുടി നരച്ചു കാണുന്നുണ്ട്. ഇതിൽ പല കാരണങ്ങളും ശാസ്ത്രം പറയുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ നരക്കുന്ന മുടിയിഴകൾ സാധാരണ ലക്ഷണമായിരിക്കാം. എന്നാൽ അത് നിങ്ങളുടെ ആത്മ വിശ്വാസത്തെ കുറയ്ക്കുന്ന ഒന്നാണ്. സമപ്രായക്കാർക്ക് ഇടയിൽ നിങ്ങൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയും ഉണ്ടാകുന്നതു കാണാം.

കൗമാരത്തിൽ തന്നെ നരച്ചു തുടങ്ങുന്ന മുടി ഇതിനെല്ലാം വഴി തെളിയിക്കുന്ന ഒന്നാണ്. അകാലനരമൂലം കഷ്ടപ്പെടുന്നവർക്ക് പലരീതിയിലാണ് ആത്മവിശ്വാസക്കുറവ് ഉണ്ടാകുന്നത്. ഇത് പലപ്പോഴും അവരുടെ ജീവിതത്തിൽ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി പലവിധത്തിലും മാനസികമായി തളർന്നു പോകാറുണ്ട്. എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രദ്ധിക്കേണ്ട. അതുപോലെ തന്നെ നിങ്ങളെ സഹായിക്കുന്ന അധികം ചെലവില്ലാതെ വീട്ടില് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ്.


അമിതമായ ചൂടും വിയർപ്പും മുടി നരയ്ക്കാൻ കാരണമാകാറുണ്ട്. അമിത ഊഷണം തലയോട്ടി പെട്ടെന്ന് വരണോ കൂടുതൽ വിയർക്കുന്നതിന് കാരണമാകുന്നു ഇതുമൂലം രോമ കൂപങ്ങൾക്ക് പെട്ടെന്ന് പ്രായമാവുകയും ചെയ്യുന്നു. ഇതുവഴി അവ ശോഷിക്കുകയും ചെയ്യുന്നു. ഇതുവഴി മുടിയുടെ നിറമങ്ങുകയും പിന്നീട് നരക്കുകയും ചെയ്യുന്നു. തൊപ്പിയും കുടയും ഉപയോഗിക്കുന്നത് വഴി വെയിലിനെ ചേർക്കുന്നതാണ് ഒരു പ്രധാന പരിഹാരം. ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഹെയർ ഡൈ ഉപയോഗം പരമാവധി കുറയ്ക്കാവുന്നതാണ്.

ചൂട് കൊണ്ട് നേരത്തെ നഷ്ടപ്പെടുത്തിയ മുടികളുടെ ആരോഗ്യം തണുത്ത ഹെയർപക്ക്കൾ ഉപയോഗിക്കുന്നത് വഴി വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ തലയോട്ടിയുടെ ആരോഗ്യവും വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഒരിക്കൽ നഷ്ടമായ പിഎച്ച് മൂല്യം വീണ്ടെടുത്താൽ മുടി നരക്കുന്ന പ്രശ്നങ്ങൾ കുറയുന്നതാണ്. സാവധാനം പൂർണ്ണ അവസ്ഥയിൽ എത്തുകയും ചെയ്യുന്നതാണ്. തലമുടി നരക്കാതിരിക്കാനും നരച്ച മുടി കറുപ്പിക്കാനും ഏറ്റവും ഫലപ്രദമായി മാർഗങ്ങളിൽ ഒന്നാണ് വൈറ്റമിൻ ബി 12. തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുടി നരക്കാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *