ജീവിതശൈലി മൂലം ഇന്നത്തെ കാലത്ത് വരുന്ന രോഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പണ്ടുകാലങ്ങളിൽ കൂടുതലായി ബാധിച്ചിരുന്ന രോഗങ്ങൾ പകർച്ചവ്യാധികൾ മുതലായ രോഗങ്ങളായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളിൽ പലതും ജീവിതശൈലി മൂലം സ്വയം വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ എന്നുപറയുമ്പോൾ അതിനെപ്പറ്റി ഒരു ധാരണ ഇന്നത്തെ സമൂഹത്തിന് ഉണ്ട്.
ജീവിതശൈലി രോഗങ്ങൾ ഒരു വ്യക്തിക്ക് ബാധിക്കുന്നത് എപ്പോഴാണെന്നാൽ ആ വ്യക്തി കുഞ്ഞായി അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ജീവിതശൈലി രോഗങ്ങൾ ആ കുഞ്ഞിനെ ആരംഭിച്ചുകഴിഞ്ഞു. അതുകൊണ്ട് കുഞ്ഞു ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ ആ അമ്മ കുഞ്ഞിന് ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ കൈക്കൊള്ളേണ്ടതാണ്. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയാണ് ജീവിതശൈലി രോഗങ്ങൾ ക്കുള്ള പ്രധാനകാരണം.
ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ താഴെപ്പറയുന്നവയാണ്. പ്രമേഹം, ഹൈപ്പർ ടെൻഷൻ, കൊളസ്ട്രോൾ, അമിതവണ്ണം മുതലായവയാണ് അവ. ഇതിന്റെ പ്രതിവിധി മറ്റൊരാൾ ചെയ്യേണ്ട ഒന്നല്ല നാം തന്നെ നമ്മിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ആണ്. മറ്റൊരു മാർഗം എന്ന് പറയുന്നത് വ്യായാമം ചെയ്യുക എന്നതാണ്. ദിവസവും വ്യായാമം ചെയ്യുന്നതു വഴി ഇത്തരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ കുറയ്ക്കുവാൻ സാധിക്കും.
ആദ്യമേ തന്നെ ഉള്ള ഇത്തരം രോഗങ്ങളുടെ ചെറുത്തുനിൽപ്പ് ഇത്തരം രോഗങ്ങളെ ജീവിതത്തിൽ നിന്നുതന്നെ തുടച്ചു നീക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.