തൈറോയ്ഡ് ഗുരുതരമാണെങ്കിൽ കാണിക്കുന്ന ലക്ഷണങ്ങൾ..!! ഇവ ഇനി അവഗണിക്കരുത്…| Thyroid symptoms Malayalam

നമ്മുടെ ശരീരത്തിലും അതുപോലെ തന്നെ തൊണ്ടയിലും ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഹോർമോൺ തന്നെയാണ് ഇത്. ഇതിന്റെ കൂടുതലും അതുപോലെതന്നെ കുറവ് ആയിട്ടുള്ള വ്യത്യാനം ഇന്ന് മനുഷ്യരിൽ വളരെ കൂടുതലാണ് കണ്ടുവരുന്നത്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയും ഭക്ഷണത്തിന്റെ മാറ്റവും ആണ്. തൈറോയ്ഡ് ബ്ലാൻഡിൽ നിന്ന് വരുന്ന ഹോർമോൺ ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോൺ റിലീസ് ചെയ്യുന്നത് അതുപോലെതന്നെ കൺട്രോൾ ചെയ്യുന്നത്.

ചില ആളുകൾക്ക് തൈറോയ്ഡ് ഹോർമോൺ അളവ കൂടുതലായി പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ഇതിനെ ഹൈപ്പർ തൈറോഡിസം മെന്നാണ് പറയുന്നത്. മറ്റു ചിലരിൽ ഇതിന്റെ അളവു വളരെ കുറവാണ് പ്രോഡ്യൂസ് ചെയ്യുക. ഇതിനെ ഹൈപ്പോ തൈറോഡിസം എന്നും പറയുന്നുണ്ട്. നമുക്ക് ഇതിൽ ഏത് അവസ്ഥയാണ് എന്ന് തിരിച്ചറിയാൻ ടി സ് എച് രക്തത്തിൽ ടെസ്റ്റ് ചെയ്താൽ മതിയാകും. ഇതിൽ നിന്നും മുഴുവൻ കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല എങ്കിലും പ്രവർത്തനം കൂടുതലാണോ കുറവാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർക്ക് ശരീരം എന്തെല്ലാം സൂചനകളാണ് നൽകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് രാവിലെ എഴുന്നേൽക്കുന്നത് മുതൽ ക്ഷീണം തുടങ്ങുകയാണ്. രാത്രി നന്നായി ഉറങ്ങിയാലും രാവിലെ ഉണരുമ്പോഴും ദിവസവും റൂടീൻസ് ചെയ്യാൻ കഴിയാതെ എപ്പോഴും ക്ഷീണം ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് സംഭവിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് അല്ലെങ്കിൽ കൂടുതൽ മൂലമാണ്. അടുത്ത ലക്ഷണം ഭാരത്തിൽ ഉണ്ടാകുന്ന വ്യത്യാസം ആണ്. നന്നായി വ്യായാമം ചെയ്താലും കുറഞ്ഞ ഭക്ഷണം കഴിച്ചാലും വണ്ണം കുറയാത്ത അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ അമിതമായ ഭാരം കൂടുന്നത് ഹൈപ്പോ തൈറോയ്ഡിസം ലക്ഷണവും ഭാരം കുറയുന്നത് ഹൈപ്പർ തൈറോയിഡിസത്തിന്റെ ലക്ഷണവുമാണ്.

ഇതുകൂടാതെ കൊളസ്ട്രോളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണമായി കാണാം. ആഹാരം എത്രമാത്രം ശ്രദ്ധിച്ചാലും മരുന്നുകൾ ശ്രദ്ധിച്ചാലും കൊളസ്ട്രോൾ ലെവൽ കൂടി വരുന്നത് കാണാം. ഇത് ഹൈപ്പോ തൈറോയ്ഡ്സം ആകും. അതുപോലെതന്നെ കൊളസ്ട്രോൾ ലെവൽ കുറയുന്നത് ഹൈപ്പർ തൈറോഡിസം ആകാം. അതുപോലെതന്നെ കുടുംബ പാരമ്പര്യത്തിൽ കൊളസ്ട്രോൾ ഇല്ലാതിരിക്കുകയും നീ ചെറുപ്പത്തിൽ തന്നെ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ തൈറോയിഡ് ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena