വീട്ടിൽ മുട്ടത്തോട് പൊടിച്ചത് കുപ്പിയിൽ സൂക്ഷിച്ചാൽ…ഹോ ഇത് ഇതിനൊക്കെ ഉപയോഗിക്കാമോ…| Egg Shell Uses

ഒരുവിധം എല്ലാവരുടെ വീട്ടിലും മുട്ട ഉപയോഗിക്കാറുണ്ടായിരിക്കും. മുട്ട നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് നൽക്കുന്ന ഒന്നാണ്. മുട്ടയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി ആർക്കും പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. മുട്ട പോലെ തന്നെ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുട്ടയുടെ തോടും. എന്നാൽ പലപ്പോഴും മുട്ട തോട് ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുകയാണ് പതിവ്. ഇത് സൂക്ഷിച്ചു വെക്കാറില്ല. ഇത് എന്തിനാണ് പൊടിച്ചു സൂക്ഷിക്കുന്നത് എന്ന് പലരും ഇപ്പോൾ ചിന്തിച്ചു കാണും. മുട്ടത്തോട് ഇങ്ങനെ കിട്ടിയാൽ ഇത് എല്ലാം തന്നെ നല്ല രീതിയിൽ കഴുകിയെടുക്കുക.

പിന്നീട് ഇത് കഴുക്കിയെടുത്ത മുട്ടത്തോട് നല്ല വെയിലുള്ള ഭാഗത്ത് രണ്ടുമൂന്ന് ദിവസം നല്ല രീതിയിൽ തന്നെ ഉണക്കിയെടുക്കുക. ഈർപ്പം പോയി കഴിഞ്ഞാൽ മിക്സിയിൽ പൊടിച്ച ഈ പൊടി കൂടുതൽ കാലം ഉപയോഗിക്കുന്നതിന് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. ഇത് പൊടിച്ചു സൂക്ഷിച്ചാൽ എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ഇതിൽ ധാരാളം കാൽസ്യം ദാത്തുക്കളും അടങ്ങിയിട്ടുണ്ട്.

മണ്ണിനെ സമ്പുഷ്ടമാക്കാൻ മണ്ണിൽ ചേർക്കുന്ന കുമ്മായത്തിന്റെ ഗുണം മുട്ട തൊടിൽനിന്നും ലഭിക്കുന്നുണ്ട്. മണ്ണിന്റെ അമ്ലത കുറയ്ക്കാൻ സഹായിക്കുന്ന കുമ്മായത്തിന്റെ പ്രധാന ഘടകം കാൽസ്യം കാർബണേറ്റ് ആണ്. മുട്ടത്തോട്ൽ 97% കാൽസ്യം കാർബണേറ്റ് ആണ്. ഇത് കൂടാതെ ഫോസ്ഫറസ് മഗ്നീഷ്യം സോഡിയം പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇത് വളരെ സാവകാശം മാത്രമേ കാൽസ്യം മണ്ണിലേക്ക് വിട്ടുകൊടുക്കുകയുള്ളൂ. ചിലവ് കുറഞ്ഞ ഒരു രീതി കൂടിയാണ് ഇത്. അതുപോലെതന്നെ ഗ്രോ ബാഗ് നിറയ്ക്കുമ്പോൾ ഒരു ടീസ്പൂൺ മുട്ടത്തോട് പൊടി ചേർക്കുന്നത് വളരെ നല്ലതാണ്. നന്നായി ഉണക്കി പൊടിച്ച മുട്ട തോട് വളർത്തുമൃഗങ്ങളായ കോഴി നായ എന്നിവയുടെ ഭക്ഷണത്തിൽ ചേർത്ത് നൽകുന്നത് അവയ്ക്ക് പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.