ബിപി കൂടുതലാണോ… ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക… കുറയ്ക്കാനുള്ള വഴികൾ അറിഞ്ഞിരിക്കു…| Blood pressure tips

ഇന്ന് നമ്മുടെ ശരീരത്തിൽ നിരവധി തരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ കാണാൻ കഴിയും. ഓരോന്നും ഓരോ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ബിപി കുറയ്ക്കാൻ സാധിക്കുന്നതാണ്. അമിതമായ ബിപി കുറയ്ക്കാനുള്ള അഞ്ചു വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അമിത രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ നിരവധിപേർ അനുഭവിക്കുന്നുണ്ട്. ലോകത്താകമാനം 100 കോടി ആളുകൾ അമിതമായ രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അതിശക്തനായ കൊലയാളി എന്നാണ് അമിതമായ ബിപിയെ പറയുന്നത്. അമിതമായ ബിപി ഉള്ളവരിൽ ഹൃദയാഘാതം ഹൃദയസ്തംഭനം പശ്ചാഘാതം തുടങ്ങിയ ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകൾക്കും സാധ്യത കൂടുതലാണ്. അതിനാൽ തന്നെ നിശ്ചിത ഇടവേളകളിൽ ബിപി പരിശോധിക്കണമെന്ന് പറയുന്നുണ്ട്.

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അമിതമായ ബിപി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി കുറയ്ക്കാൻ സാധിക്കുന്നതാണ്. വ്യായാമം ശീലമാക്കുക. ദിവസവും അല്പസമയം ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത് ബിപി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇതിനായി വലിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യേണ്ട ആവശ്യമില്ല.

ഇഷ്ടപ്പെട്ട വ്യായാമങ്ങൾ ചെയ്താൽ മതി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പതുക്കെ തുടങ്ങി ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശീലമാക്കുക ഇത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് കൂടാതെ ഭാരം കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അമിതഭാരം ഉള്ളവരാണെങ്കിൽ ശരീരഭാരത്തിന്റെ 10% എങ്കിലും കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.