തുടയിടുക്കിലെ കറുപ്പ് നിറവും ദുർഗന്ധവും ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ്. ചിലർ അത് പുറത്തുപറയാതെയും അതിനു വേണ്ട ചികിത്സ ചെയ്യാതെയും നടക്കുന്നു. അതിനുവേണ്ടി എന്തുചെയ്യണമെന്നറിയാതെയും നടക്കുന്നവരുണ്ട്. ഇതു മാറ്റാൻ പല കെമിക്കൽ ക്രീമുകളും ഓയിൽമെന്റ് കളും ഇന്ന് വിപണിയിലുണ്ട്. പലകാരണങ്ങൾ കൊണ്ടും തുടയിടുക്കിലെ കറുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്.
ചില രോഗങ്ങളുടെ ലക്ഷണമായി കാണപ്പെടുന്നുണ്ട്. ചില മരുന്നുകൾ കഴിക്കുന്നതിന്റെ സൈഡ് എഫക്ട് ആയും ഇത് കാണപ്പെടുന്നുണ്ട്. ചില ഹോർമോണുകളുടെ കുറവുമൂലമോ കൂടുതൽ മൂലമോ ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നു. ഇത്തരത്തിൽ അല്ലാതെ മറ്റു സാഹചര്യങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നമുക്ക് മാറ്റാൻ കഴിയും. ഉദാഹരണത്തിന് അടിവസ്ത്രം കൃത്യമായി കഴുകാത്തത് കൊണ്ടും നനഞ്ഞ അടിവസ്ത്രം ഇടുന്നത് കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.
അത്തരത്തിൽ വളരെ എളുപ്പത്തിൽ തുടയിടുക്കിലെ കറുപ്പുനിറം മാറ്റാനുള്ള വഴിയാണ് ഇവിടെ പറയുന്നത്. ഇവിടെ പരിചയപ്പെടുത്തുന്ന ഈ പോംവഴി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും നാടൻ രീതിയിൽ ഉള്ളതുമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.