നമ്മളിൽ പലരും നിസ്സാരമായി കരുതുന്ന ചെമ്പരത്തി നിസാരമെല്ലാ. നിരവധി ആരോഗ്യ ഗുണങ്ങൾ ചെമ്പരത്തിയിൽ കാണാൻ കഴിയും. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ മുറ്റത്ത് ഒരു മൂലയ്ക്ക് മൈൻഡ് പോലും ചെയ്യാതെ നിൽക്കുന്ന ഒരു ചെടിയായിരിക്കും ചെമ്പരത്തി. ഇന്നത്തെ ചില ആളുകൾ ഇത് നട്ടുപിടിപ്പിക്കുന്നുമുണ്ട് അതുപോലെതന്നെ വെട്ടിക്കളയുന്നവരും ഉണ്ട്.
എന്നാൽ ഈ പൂവിന്റെ ഗുണമറിഞ്ഞാൽ പിന്നെ ഒരിക്കലും ഇത് വിട്ടുകളയില്ല. ഒരു പൂ പോലും വെറുതെ കളയില്ല. ഒരുപാട് ആരോഗ്യഗുണമുള്ള ഈ പൂ കൊണ്ട് നല്ല കിടിലൻ ഡ്രിങ്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ബെനിഫിറ്സ് എന്തെല്ലാം ആണ് നമുക്ക് നോക്കാം. ആദ്യം തന്നെ ഡ്രിങ്ക് തയ്യാറാക്കാനായി ഒരു മൂന്നാല് ചെമ്പരത്തി പൂവ് എടുക്കുക. അതിന്റെ അടിയിലുള്ള തണ്ട് കളഞ്ഞശേഷം വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് വെള്ളത്തിലിട്ട് കഴുകിയെടുക്കുക. ഏതെങ്കിലും ഉറുമ്പ് പൊടി ഉണ്ടെങ്കിൽ അതെല്ലാം കഴുകി വൃത്തിയാക്കി എടുക്കുക.
ഒരു നാല് പൂവാണ് ഇതിനായി ആവശ്യമുള്ളത്. ഈ രണ്ടു ഗ്ലാസ് വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു ഗ്ലാസ്സിൽ രണ്ട് ചെമ്പരത്തിപൂ ആണ് ഇറക്കി വെക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് തിളച്ച ചൂടുവെള്ളമാണ്. ഇത് മുക്കാൽ ഗ്ലാസ് ഒഴിച്ചു വയ്ക്കുക. ഒരു രണ്ടുമൂന്നു സെക്കന്റിനുള്ളിൽ തന്നെ ആ ഒരു വെള്ളത്തിലെ നിറം മാറുകയും നല്ല രീതിയിൽ വയലറ്റ് നിറത്തിൽ ഈ വെള്ളം ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷമാണ് മാജിക്കൽ ഡ്രിങ്ക് തയ്യാറാക്കേണ്ടത്.
അതിനായി ഈ വെള്ളത്തിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞു ഒഴിക്കുക. ഇങ്ങനെ ഒഴിക്കുമ്പോൾ തന്നെ പെട്ടെന്ന് നിറം മാറി നല്ല ഡ്രിങ്ക് റെഡിയായി കിട്ടുന്നതാണ്. ഇതിലേക്ക് മധുരം ആവശ്യമുള്ളവർക്ക് കുറച്ചു പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. പഞ്ചസാര ചേർക്കാതെയും ഇത് കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും അതുപോലെ തന്നെ ബ്ലഡ് ഉണ്ടാകാനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.