ഒരു കിടിലൻ എളുപ്പ വിദ്യയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പമായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. പലപ്പോഴും നിങ്ങൾ ചെയ്തു കാണുന്ന പല പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ആദ്യത്തെ ടിപ്പ് ഉരുളക്കിഴങ്ങ് വാങ്ങി കുറച്ചുദിവസം കഴിഞ്ഞ് ഉരുളക്കിഴങ്ങ് മുളച്ചു വരുന്ന അവസ്ഥ കാണാറുണ്ട്. ഇത് മുളച്ച വരാതിരിക്കാൻ എന്ത് ചെയ്യണം എന്നാണ് ഇവിടെ ആദ്യം പറയുന്നത്.
പ്രത്യേകിച്ച് മഴക്കാലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. ഉരുളക്കിഴങ്ങ് വാങ്ങുന്ന സമയത്ത് എടുത്തുവയ്ക്കുമ്പോൾ ഡ്രൈ ആയിരിക്കാൻ ശ്രദ്ധിക്കുക. നനവ് തോന്നുന്ന സമയത്ത് നന്നായി തുടച്ച് കുറച്ച് സമയം വെയിലത്ത് വയ്ക്കാൻ ശ്രദ്ധിക്കുക. ഇതിനിടയിൽ വെളുത്തുള്ളി അല്ലികൾ അടർത്തി ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഒട്ടുംതന്നെ ഉരുളൻ കിഴങ്ങ് മുളക്കില്ല. ഈർപ്പം ഇല്ലാതെ വേണം ഉരുളൻ കിഴങ്ങ് സൂക്ഷിക്കാൻ. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഉരുളക്കിഴങ്ങ് കുറേക്കാലം സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
അടുത്ത ടിപ്പ് ചെറുപയർ പരിപ്പ് കടല എടുത്തുവയ്ക്കുമ്പോൾ കുറച്ച് അധികം നാള് കഴിയുമ്പോൾ ചെറിയ പ്രാണികൾ വരുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇതുപോലെ വെളുത്തുള്ളി ഒരു കുടം ഇതിനുള്ളിലേക്ക് ഇട്ടുകൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് നാശാകില്ല. സാധാരണ ഇഡലി ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണയാണ് തടവുന്നത്. എന്നാൽ ഇതിന് പകരം ബട്ടർ തടവിയ ശേഷം അതിൽ ഇഡ്ഡലി മാവ് ഒഴിച്ച് ഉണ്ടാക്കിയാൽ അതിന് പ്രത്യേക സോഫ്റ്റ് ഉണ്ടാവുന്നതാണ്. പെട്ടെന്ന് ഇഡലി ഒട്ടിപ്പിടിക്കാതെ വിട്ട് പോരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
അടുത്തത് ഇഡലി വളരെ വേഗത്തിൽ പൊന്തി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഇനി ഒരുവിധം എല്ലാവർക്കും അറിയേണ്ട ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വെളുത്തുള്ളി തൊലി കളയുന്ന കാര്യം ഓർത്ത് ഉണ്ടാക്കാൻ മടിക്കുന്നവരാണ്. വെളുത്തുള്ളി എങ്ങനെ വളരെ എളുപ്പത്തിൽ തൊലി കളയാം എന്നാണ് പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.