കൊതുകിനെ വളരെ എളുപ്പത്തിൽ തന്നെ തുരത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി കൊതുക് ശല്യം മാറ്റിയെടുക്കാം. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരാണെന്ന് ചോദിച്ചാൽ ആർക്കായാലും ഒരു ഉത്തരം മാത്രമേ പറയാൻ സാധിക്കും അത് കൊതുക് ആയിരിക്കും. നിരവധി പ്രശ്നങ്ങളാണ് കൊതുക് മൂലം ഉണ്ടാകുന്നത്. പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.
കുട്ടികളുള്ള വീടുകളിലും ഇതു വലിയ അസ്വസ്ഥത ആണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. മലമ്പനി ഡെങ്കിപ്പനി ചിക്കൻ കുനിയ മഞ്ഞപ്പനി ജപ്പാൻ ചുരം മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരെ എത്തിക്കാൻ ഈ വിചാരിച്ചാൽ സാധിക്കുന്നതാണ്. എന്നാൽ കൊതുകിനെ പമ്പ കടത്താൻ ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകൾ ഉണ്ട്. കൊതുക് കടിക്കാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതിയാകും.
കർപ്പൂരാദി തൈലം ഉണ്ടെങ്കിൽ കൊതുകടിയിൽ നിന്ന് രക്ഷ നേടാവുന്നതാണ്. ഇത് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. പൊടിച്ച കർപ്പൂരത്തിൽ തുളസിനീര് ചേർക്കുക കർപ്പൂരാദി തൈലം റെഡിയായി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് വളരെ ഉത്തമമായിരിക്കും. പറമ്പിലെ കൊതുകിനെ കൊല്ലാൻ ചില സൂത്രങ്ങൾ ഉണ്ട്. സോപ്പ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പറമ്പിലും തെളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.