ടോൺസിലൈറ്റ്സ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത്… തൊണ്ട വേദനയും ഇനി മാറ്റിയെടുക്കാം…

തൊണ്ടവേദനയും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ഒരു ഐസ്ക്രീം കഴിച്ചാൽ അതുപോലെ തന്നെ മഴ കൊണ്ടാലോ തണുത്ത എന്തെങ്കിലും കഴിച്ചാലോ ആണ് സാധാരണ രീതിയിൽ ടോൺസിലൈറ്റിസ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരത്തിൽ പെട്ടന്ന് അണുബാധ ഉണ്ടാകുന്ന അവസ്ഥ നിരവധി പേരിൽ കണ്ടുവരുന്ന ഒന്നാണ്. കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്.

ഇടക്കിടെ ടോൺസിലൈറ്റിസ് വരുന്ന ആളുകളിൽ ചില ആളുകളിൽ ശസ്ത്രക്രിയ ചെയ്ത് മാറ്റിയെടുക്കാറുണ്ട്. ജലദോഷം പനി എന്നിവയുടെ കൂടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഉണ്ടാകാനുള്ള കാരണം എന്താണ് ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു. നമ്മുടെ തൊണ്ടയുടെ നാക്കിൽ രണ്ടു ഭാഗങ്ങളിലായി കണ്ടുവരുന്ന ഒന്നാണ് ടോൺസിൽസ്.

നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷിയിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന അവയവങ്ങളാണ് ടോൺസിൽസ്. ഇത് അന്നനാളത്തിൽ നിന്ന് അല്ലെങ്കിൽ ശ്വാസകോശത്തിൽ നിന്ന് അല്ലെങ്കിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അന്തരീക്ഷത്തിൽ നിന്ന് എന്തെങ്കിലും അണുബാധ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ അതിന് ആദ്യം ചെറുതോൽപ്പിക്കുന്നത് ടോൺസിൽസുകളാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിക്കുറയുമ്പോൾ ഇത് ടോൺസിലിനെ ബാധിക്കുന്നു. ടോൺസിലുകളിൽ അണുബാധ ഉണ്ടാകാനുള്ള കാരണം എന്താണ് എന്ന് നോക്കാം.

ചില ആളുകളിൽ പെട്ടെന്ന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. നീണ്ടു നിൽക്കുന്ന അണുബാധയുടെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ വൈറസ് മൂലവും ബാക്ടീരിയ മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. തൊണ്ടയിലെ താപനില കുറയുമ്പോൾ അത്തരം ഭാഗങ്ങളിലും അണുബാധ പെട്ടെന്ന് ഉണ്ടാകാം. കൂടുതൽ സമയം എസിയിൽ ഇരുന്നാൽ തണുത്ത ഭക്ഷണം കഴിച്ചാൽ തണുത്ത വെള്ളം കുടിച്ചാൽ ഇത്തരം സന്ദർഭങ്ങളിൽ ഈ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *