ചെമ്പരത്തി കൊണ്ട് ഇനിമുറ്റം നിറയുമോ… ഇത് അറിഞ്ഞാൽ ചിലപ്പോൾ നിറയുമായിരിക്കും…|hibiscus health drink

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ്. നമ്മുടെ വീട്ടിലെ പരിസരപ്രദേശങ്ങലിലോ കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തി പൂവ്. നിരവധി ആരോഗ്യ ഗുണങ്ങൾ ചെമ്പരത്തിപ്പൂവിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ മുറ്റത്ത് ചിലപ്പോൾ ഉണ്ടാകും. എന്നാൽ അതിനെ പരിചരിക്കാൻ ഉണ്ടാവില്ല. എങ്കിലും അത് താനെ വളർന്നു കൊള്ളും.

അത്തരത്തിലുള്ള ഒരു ചെടിയാണ് ചെമ്പരത്തി പൂവ്. ഇതിന്റെ ഗുണം അറിഞ്ഞാൽ പിന്നെ ഒരു പൂവ് പോലും കളയില്ല. ചെമ്പരത്തിപ്പൂവ് കണ്ടാൽ എല്ലാവരും പറയുന്ന ഒന്നാണ് ഈ പൂവ് ചെവിയിൽ വച്ച് നടന്നോളൂ എന്ന്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഈ പൂവ്. ഇത് ഉപയോഗിച്ച് നല്ല കിടിലൻ ഡ്രിങ്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇത് ഉണ്ടാക്കാനായി മൂന്നാല് ചെമ്പരത്തി പൂവ് എടുക്കുക.

പിന്നീട് ചെമ്പരത്തിപ്പൂവ് വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് രണ്ടു ഗ്ലാസ് വെള്ളം ആണ് ഉണ്ടാക്കിയെടുക്കുന്നത്. ഒരു ഗ്ലാസിലെ 2 ചെമ്പരത്തി പൂവ് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് തിളച്ച ചൂടുവെള്ളമാണ്. തിളച്ച ചൂടുവെള്ളം മുക്കാൽ ഗ്ലാസ് ഒഴിച്ചുകൊടുക്കുക. രണ്ടുമൂന്നു സെക്കന്റിനുള്ളിൽ തന്നെ വെള്ളത്തിന്റെ നിറം മാറുകയും നല്ല വയലറ്റ് നിറം ലഭിക്കുകയും ചെയ്യുന്നു.

പിന്നീട് ഇതിലേക്ക് ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കാം. നമ്മുടെ ശരീര ഭാരം കുറയ്ക്കാനും അതുപോലെ തന്നെ നല്ല രീതിയിൽ രക്തം വർദ്ധിപ്പിക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഡയറ്റ് ഫോളോ ചെയ്യുന്നവർക്കും അതുപോലെതന്നെ പ്രോട്ടീൻ ഡ്രിങ്ക് കുടിക്കുന്നവർക്കും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.