അലർജിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ ഇതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടു വള്പ്പിൽ കാണാവുന്ന ഒന്നാണ് കറിവേപ്പില. നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണ് ഇത്. ഭക്ഷണ വിഭവങ്ങൾക്ക് രുചി പകരൻ മാത്രമല്ല. ശരീര കാന്തിക്കും നമുക്ക് വരുന്ന പല അസുഖങ്ങളും മാറ്റിയെടുക്കാനുള്ള കഴിവും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇനി കറിവേപ്പിലയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്ത് അരച്ച് തുടർച്ചയായി മൂന്ന് ദിവസം തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്താൽ ഉപ്പൂറ്റി വിണ്ട് കീറുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ചു വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പില ചെറു നാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂർ ശേഷം സ്നാനം ചെയുക.
പേൻ ഇരി താരൻ എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടാതെ തലമുടിയിൽ ഉണ്ടാകുന്ന കൊഴിച്ചിൽ പ്രശ്നങ്ങൾ തടയാനും കറിവേപ്പില കറ്റാർവാഴ മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ തേച്ച് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതുകൂടാതെ പതിവായി കഴിക്കുന്ന ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഒന്നാണ്.
ജീവകം എ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കണ്ണ് സംബന്ധമായ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒന്നുകൂടിയാണ് ഇത്. ദഹനത്തിനും ഉദര കൃമി നശീകരണത്തിനും ജീവകം എ കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്നത് വളരെ നല്ലതാണ്. അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം ലഭിക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.