തുണിയിലെ കരിമ്പൻ പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ മാറ്റാം… തുരുമ്പിന്റെ കരയും മാറും…

പലപ്പോഴും നിങ്ങളിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തുണികളിൽ ഉണ്ടാകുന്ന കരിമ്പൻ പ്രശ്നങ്ങൾ. എപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ തുണികളിൽ ബാധിക്കുന്ന കരിമ്പൻ കറ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് തുരുമ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹയകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ എത്ര കറപിടിച്ച വെള്ള ഷർട്ട് ആണെങ്കിലും.

തൂ വെള്ളയാക്കി മാറ്റാൻ സാധിക്കുന്നതാണ്. അതിന് എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. കരിമ്പൻ മാറ്റുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. ആദ്യം ഒരു ബക്കറ്റ് എടുക്കുക. അതിലേക്ക് ഒരു കപ്പിൽ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം എത്രയാണ് ചേർത്ത് കൊടുക്കുന്നത് ആ അളവിൽ തന്നെ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് കരിമ്പൻ പിടിച്ച തുണി ഇതിൽ മുക്കി വയ്ക്കുക.

പിന്നീട് 10 മിനിറ്റ് സമയം ഇതുപോലെ മുക്കി വയ്ക്കുക. പിന്നീട് കരിമ്പനുള്ള ഭാഗത്തു മാത്രം ബേക്കിംഗ് സോഡാ ഇട്ടുകൊടുക്കുക. ബാക്കിംഗ് സോഡാ നല്ലതാണ് ക്ലീനിങ് നും അത് പോലെ തന്നെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. പിന്നീട് കരിമ്പിനുള്ള ഭാഗങ്ങളിൽ എല്ലാം നന്നായി ഉരച്ചു കൊടുക്കുക. വീണ്ടും ഇത് അരമണിക്കൂർ വയ്ക്കുക. അതിനുശേഷം തുണിയിൽ കരിമ്പൻ മുഴുവൻ മാറുന്നതായി കാണാം.

തുരുമ്പ് കറ ഇനി എങ്ങനെ മാറ്റാമെന്ന് നോക്കാം. ആദ്യം ആവശ്യമുള്ളത് വിനാഗിരി ആണ്. ആവശ്യമുള്ള രീതിയിൽ വിനാഗിരിയും വെള്ളവും ഒരേ അളവിൽ ചേർക്കുക. ഇത് പിന്നീട് തുരുമ്പ് ഭാഗത്ത് ഒഴിച്ചുവയ്ക്കുക. പിന്നീട് 10 മിനിറ്റ് കഴിഞ്ഞ് സോഡാ പൊടി ഇട്ടുകൊടുത്തു ഉരച്ചു എടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.