ഉണക്കമീൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും അല്ലേ. ഒരു ഉണക്ക മീൻ വറുത്തത് കൂട്ടി ഒരു പാത്രം ചോറ് കഴിക്കാം അല്ലേ. പെട്ടെന്ന് കറി ഇല്ലാത്ത സമയത്ത് എല്ലാവരും ചെയ്യുന്ന കാര്യമാണ് ഉണക്ക മീൻ വറുക്കുന്നത്. എന്നാൽ ഇന്ന് ലഭിക്കുന്ന ഉണക്കമീൻ എത്രത്തോളം നല്ലത് ആണന്ന് നമുക്ക് പറയാൻ കഴിയില്ല അല്ലേ. നമ്മൾ എല്ലാവരും വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്. ഇത് പുറത്ത് നിന്ന് വാങ്ങുമ്പോൾ വിശ്വസിച്ചു കഴിക്കാനുള്ള പ്രയാസം എല്ലാവർക്കും അറിയാവുന്നതാണ്.
ഇത് എവിടെയാണ് ഉണക്കുന്നത്. അതുപോലെ തന്നെ ഇതിൽ എന്തെല്ലാമാണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആലോചിച്ചു കഴിഞ്ഞാൽ ഇത് കഴിക്കാനുള്ള ആവേശം തന്നെ തണുക്കും. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണക്കമീൻ തയ്യാറാക്കാൻ കഴിഞ്ഞാലോ. വളരെ എളുപ്പത്തിൽ ഏതു മീനും ഈയൊരു രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി വെയില് കൊള്ളിക്കേണ്ട ആവശ്യമില്ല കൂടുതലായി പണിയെടുക്കേണ്ടി ആവശ്യവുമില്ല.
ഇവിടെ സ്രാവ് എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് പറയുന്നത്. പച്ച സ്രാവ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വയ്ക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നർ ആണ്. പിന്നീട് ആവശ്യമുള്ളത് കല്ലുപ്പ് ആണ്. ആദ്യം മീൻ കക്ഷണങ്ങൾ ബോക്സിലേക്ക് പരത്തി വെക്കുക. ഇങ്ങനെ പരത്തി വെച്ച ശേഷം ഇതിനു മുകളിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ടു കൊടുക്കുക. എല്ലാ ഭാഗത്തും ഉപ്പ് എത്തുന്ന രീതിയിൽ ഇട്ടു കൊടുക്കുക.
പിന്നീട് വീണ്ടും അടുത്ത ലെയർ കഷ്ണങ്ങൾ പരത്തിവെക്കുക. ഇതും അതുപോലെ ചെയ്തു എടുക്കാവുന്നതാണ്. പിന്നീട് ഈ ബോക്സ് അടച്ചു വച്ച ശേഷം ഒരു ദിവസം വെറുതെ വെച്ചു കൊടുക്കുക. പിറ്റേദിവസത്തെ നല്ല രീതിയിൽ വെള്ളം വന്നിട്ടുണ്ടാകും. ഈ വെള്ളം വാർത്ത് കളയുക. പിന്നീട് വീണ്ടും ഉപ്പ് ഇട്ടുകൊടുത്ത് ശേഷം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരാഴ്ചയ്ക്കുശേഷം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.