കുട്ടികളിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. പരിസരശുചിത്വം കാത്തുസൂക്ഷിക്കാനും ഭക്ഷണശീലങ്ങളിലും മുതിർന്നവർ കാണിക്കുന്ന അലംഭാവമാണ് ഇതിന് പ്രധാന കാരണമാകുന്നത്. ശുദ്ധമല്ലാത്ത സാഹചര്യങ്ങളിൽ ഇടപെടുന്നതും. കുട്ടികളുടെ നഖത്തിനടിയിൽ വിരലുകളുടെ മുട്ടക്കയറി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരിയായ രീതിയിൽ കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ ഈ വിര മുട്ടകൾ ഉദരത്തിൽ എത്തുകയും.
പിന്നീട് അവ വിരിഞ്ഞു വിരകളായി മാറുന്നു. അന്നനാളം ആമാശയം ചെറുകുടൽ മലാശയം തുടങ്ങി ശരീരഭാഗങ്ങളിൽ എല്ലാം ഇവയുടെ ശല്യം കാണാൻ കഴിയും. ശുചിത്വം പാലിക്കാത്ത ഭാഗങ്ങളിലാണ് വിരശല്യം കൂടുതലായി കാണുക. പല തരത്തിലുള്ള വിരകൾ കാണാൻ കഴിയും. ഉരുളൻ വിര കൃമി കൊക്കപ്പുഴു നാടവിര എന്നിങ്ങനെയാണ് അവ. ഇവ ഓരോന്നും ബാധിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
മലിനമായ ഭക്ഷണസാധനങ്ങൾ ലൂടെയാണ് വിര മുട്ടകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. ഉരുണ്ട വിരയുടെ മുട്ടകൾ ചെറുകുടലിൽ വെച്ച് വിരിഞ്ഞു ലാർവകൾ ആകുന്നു. ഇവ രക്തത്തിൽ കലർന്ന ശ്വാസകോശത്തിൽ എത്തിയാൽ പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. ചെരിപ്പിടാതെ മണ്ണിലൂടെ നടക്കുന്നത് മൂലം ഇത് കാലിലൂടെ കയറാം. ഇത്തരം പ്രശ്നങ്ങൾ കുട്ടികളിൽ വിളർച്ച മാനസികവും ശാരീരികവുമായ വളർച്ച മുരടിപ്പ് എന്നിവയ്ക്ക് കാരണമാകാം.
കുട്ടികളിൽ വിരശല്യത്തിന് ശരിയായ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.