വീട്ടിൽ പലപ്പോഴും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് പാറ്റ ശല്യം. എന്തെല്ലാം ചെയ്താലും പാറ്റയെ പൂർണ്ണമായി വീട്ടിൽനിന്ന് തുടച്ചുനീക്കാൻ സാധിക്കാത്ത അവസ്ഥയാണ്. എന്തെല്ലാം ചെയ്താലും വീണ്ടും വരും. കൂടുതൽ ബാത്ത്റൂം മുകളിലും സിങ്ക് കളിലും വാഷ്ബേസിനും ആണ് ഇത്തരം പാറ്റ ശല്യം ഉണ്ടാകുന്നത്. ചിലർക്ക് പാറ്റയെ പേടിയാണ്. മറ്റു ചിലർക്ക് അറപ്പ് ആണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.
പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടുന്ന ടിപ്പ് ആണ് ഇത്. കുറെ ആളുകളുടെ വീട്ടിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. പാറ്റയെ കളയാനായി മാർക്കറ്റിൽ നിന്ന് കുറെ സാധനങ്ങൾ വാങ്ങാൻ കിട്ടും. എന്നാൽ ഇത് കുട്ടികളുള്ള വീട്ടിൽ വെക്കുമ്പോൾ സൂക്ഷിക്കേണ്ടത് ആണ്. പലർക്കും ഇത് പേടിയുള്ള ഒരു കാര്യമാണ്.
എന്നാൽ ഇവിടെ പറയുന്നത് കുട്ടികളുള്ള വീട്ടിലും ധൈര്യമായി ചെയ്യാൻ കഴിയുന്ന ഒരു രീതിയാണ്. എല്ലാവർക്കും ചെയ്തു നോക്കാവുന്ന ഒന്നാണ് ഇത്. നല്ലൊരു റിസൾട്ട് തന്നെയാണ് ഇത് വഴി ലഭിക്കുന്നത്. ഇതിനായി ഒരു പാത്രം എടുക്കുക. ഇതിലേക്ക് ആവശ്യമുള്ളത് ഷാമ്പൂ ആണ്. പിന്നീട് ടേബിൾ സ്പൂൺ ഷാംപൂ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക. പിന്നീട് അതിലേയ്ക്ക് അരക്കപ്പ് വെള്ളമൊഴിക്കുക.
സാധാരണ പച്ചവെള്ളം ആണ് ഒഴിക്കേണ്ടത്. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് പാറ്റയെ കൊല്ലാൻ മാത്രമല്ല ചെറിയ പ്രാണികൾ ഉറുമ്പ് എന്നിവയെ തുരത്താൻ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വിനാഗിരി ആണ്. ഇത് ഉപയോഗിച്ച് പാറ്റയെ തുരത്താൻ സാധിക്കുന്നതാണ്. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.