സപ്പോട്ട ഈ ഗുണങ്ങൾ തീർച്ചയായും അറിയണം… വിറ്റാമിനുകൾ നിരവധി…

നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭ്യമായ ഒരു പഴമാണ് സപ്പോട്ട നിരവധി ആരോഗ്യ ഗുണങ്ങൾ സപ്പോട്ടയിൽ കാണാൻ കഴിയും. ഒന്നിലധികം ശരീര ഗുണങ്ങൾ ഇതിലുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചിക്കു എന്ന ഓമന പേരിലറിയപ്പെടുന്ന പഴമാണ് സപ്പോട്ട. ഉഷ്ണമേഖലയിൽ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ ചക്ക. വാഴപ്പഴം എന്നിവയെല്ലാം പോലെ തന്നെ പോഷകസമൃദ്ധവും ഊർജദായക ആണ്.

വളരെ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് ഇതിന്റെ മധുരമുള്ള ഉൾവശം. ഇതിലടങ്ങിയ ഗ്ലൂക്കോസ് അംശം ശരീരത്തിന് ഊർജ്ജവും ഉന്മേഷം നൽകുന്നുണ്ട്. വൈറ്റമിനുകൾ ധാതുക്കൾ ടാനിൻ എന്നിവകൊണ്ടും സമ്പുഷ്ടമാണ് ഇത്. വളരെ മധുരമുള്ള കാമ്പ് ആയതിനാൽ മിൽക്ക് ഷേക്ക് കൾ സ്ഥിരമായി ഇത് ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് ഊർജം നൽകുന്ന ഗ്ലൂക്കോസ് അംശം കൂടുതൽ അടങ്ങിയ പഴം ആണ് ഇത്.

കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമായതിനാൽ ഇവർ കൂടുതൽ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. അണുബാധയും വീക്കങ്ങളും തടയാൻ കഴിവുള്ള ഔഷധമായ ടാനിൻ അടങ്ങിയ പഴം ആണ് സപ്പോട്ട. ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുന്നത് വഴി ആമാശയത്തിലും അന്നനാളത്തിലും ചെറുകുടലിലും ഉണ്ടാക്കുന്ന വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും.

മാറ്റാൻ സപ്പോട്ടക്ക് കഴിയുന്നതാണ്. അതുകൊണ്ടുതന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാൻ സപ്പോട്ട നല്ലതാണ്. ചില കാൻസറുകൾ തടയാൻ സപ്പോട്ടക്ക് കഴിവുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും ഫൈബറും പോഷകങ്ങളും എല്ലാം ക്യാൻസർ പ്രതിരോധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *