വർഷങ്ങൾക്കുശേഷം പലരും തന്റെ സഹപാഠികളെ പലപ്പോഴായി കണ്ടുമുട്ടാറുണ്ട്. തന്റെ ഒപ്പം പഠിച്ചിരുന്ന അവർ പലപ്പോഴും പിന്നീട് കാണുമ്പോൾ വലിയ നിലയിൽ എത്തുന്നതും സന്തോഷത്തോടെ ജീവിക്കുന്നതും കാണുന്നത് സന്തോഷകരമായ കാഴ്ചയാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു കണ്ടുമുട്ടൽ ആണ് ഇവിടെ കാണാൻ കഴിയുക.
തന്റെ കളിക്കൂട്ടുകാരനെ ഒരു ജഡ്ജി കോടതിമുറിയിൽ പ്രതിക്കൂട്ടിൽ കാണാൻ ഇടയായ സാഹചര്യം ആണ് ഇവിടെ കാണാൻ കഴിയുക. അമേരിക്കയിലാണ് ഈ ആകസ്മികമായ കണ്ടുമുട്ടൽ നടക്കുന്നത്. കോടതിയിൽ വിചാരണക്കായി കുറേ കുറ്റവാളികളെ ഹാജരാക്കി. അങ്ങനെയിരിക്കെയാണ് കുറ്റവാളികൾക്ക് ഇടയിൽ സുപരിചിതമായ മുഖം ജഡ്ജി കാണാനിടയായത്.
ഇയാളെ വിചാരണ ചെയ്യുന്നതിനിടയിൽ ജഡ്ജി ആ കുറ്റവാളിയോട് ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിച്ചു. അപ്പോഴാണ് തന്റെ മുന്നിലിരിക്കുന്നത് സഹപാഠി ആണെന്ന് മനസ്സിലാകുന്നത്. അയാൾക്ക് ആശ്ചര്യവും സന്തോഷവും അടക്കാൻ കഴിഞ്ഞില്ല. പിന്നീട് ജഡ്ജി തന്നെ സഹപ്രവർത്തകർക്ക് ഇയാളെ പരിചയപ്പെടുത്തുകയും തന്റെ ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ് ഇയാളെന്നും.
ഞങ്ങളൊരുമിച്ച് ഫുട്ബോൾ കളിച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. ഈ ഒരു അവസ്ഥയിൽ കാണാനിടയായത് അതീവ ദുഃഖം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇതു കേട്ടതോടെ അയാൾ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു. ഇനിയെങ്കിലും നല്ല ജീവിതം നയിക്കണമെന്ന് ഇയാളെ ഉപദേശിച്ച ജഡ്ജി. അയാൾക്ക് നാൽപതിനായിരം ഡോളറിന്റെ ബോണ്ടിൽ ജാമ്യം നൽകി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.