എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് വെളുത്തുള്ളി അതുപോലെതന്നെ തേനും ഒരുവിധം എല്ലാ വീടുകളിൽ കാണാവുന്നതാണ്. വെളുത്തുള്ളി തേനിൽ ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് തേനും വെളുത്തുള്ളിയും. രണ്ടിലും ആന്റി ഓക്സൈഡുകൾ അടങ്ങിയിട്ടുണ്ട്. അതാണ് ഇതിലെ ഏറ്റവും വലിയ ഗുണവും. വെളുത്തുള്ളിയിൽ അലിസിൻ എന്ന പേരിലാണ് ആന്റി ഒക്സിഡന്റ്റുകൾ അടങ്ങിയിരിക്കുന്നത്.
തേനിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന ഈ ആന്റി ഓക്സൈഡുകൾ പല രൂപത്തിലും രോഗപ്രതിരോധം ആയി പ്രവർത്തിക്കുന്നു. വെളുത്തുള്ളിയും തേനും പല രൂപത്തിലും പലവിധത്തിലും കഴിക്കാവുന്നതാണ്. എന്നാൽ ഇവ രണ്ടും ചേർത്ത് കഴിക്കുന്നത് പല ആരോഗ്യ ഗുണങ്ങൾക്ക് സഹായകരമാണ്. വെളുത്തുള്ളിയും തേനും ചേർന്ന മിശ്രിതം എങ്ങനെ ഉണ്ടാക്കുന്നു എന്നും ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.
തേനിൽ ആന്റി ഓക്സൈഡുകൾ എൻസൈമുകൾ സിങ്ക് അയേൺ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം വിറ്റാമിൻ ബി സിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. നല്ല ദഹനത്തിനും തടി കുറയ്ക്കാനും കൊളസ്ട്രോൾ തോത് കുറയ്ക്കാനും ശരീരത്തിന് ഊർജം നൽകാനും തേൻ ഏറെ നല്ലതാണ്. വെളുത്തുള്ളി ആകട്ടെ രക്തധമനികളിൽ തടസ്സം ഉണ്ടാക്കുന്നത് തടയുന്നു.
ഹൃദയാഘാതം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊളസ്ട്രോൾ ബിപി തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ് വെളുത്തുള്ളി. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.