കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അച്ചാറുകൾ. അച്ചാറുകൾ ഏതു തന്നെയായാലും ചോറിനൊപ്പം ചപ്പാത്തിക്ക് ഒപ്പവുമെല്ലാം സൂപ്പർ കോമ്പിനേഷനാണ്. അത്തരത്തിൽ മാങ്ങാ അച്ചാർ നെല്ലിക്കാ അച്ചാർ നാരങ്ങ അച്ചാർ എന്നിങ്ങനെ ഒട്ടനവധി അച്ചാറുകൾ ഉണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു അച്ചാറാണ് മീൻ അച്ചാർ. അത്തരത്തിൽ ചെമ്മീൻ അച്ചാർ റെസിപ്പി ആണ് ഇതിൽ കാണുന്നത്.
ഇത്തരത്തിൽ ഏതു മീൻ വേണമെങ്കിലും അച്ചാർ ഇടാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വളരെ ടേസ്റ്റി ആയിട്ടുള്ള ചെമ്മീൻ അച്ചാർ ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് ഒരു 15 മിനിറ്റ് മാറ്റിവെക്കേണ്ടതാണ്.
അതിനുശേഷം ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇതൊന്ന് വറുത്തെടുക്കാവുന്നതാണ്. നല്ലവണ്ണം വറുത്തതിനുശേഷം ഇതെല്ലാം മാറ്റിവെച്ച് അതേ പാനിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്. അല്പം മാത്രം നല്ലെണ്ണ ഇപ്പോൾ ഒഴിച്ചാൽ മതി. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി മിക്സിയിലിട്ട് ഒന്ന് ക്രഷ് ചെയ്തത് ഇട്ടുകൊടുത്ത് നല്ലവണ്ണം മൂപ്പിച്ചെടുക്കാവുന്നതാണ്.
ഇത് മൂത്ത് ഇതിന്റെ നിറം ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് പാകത്തിന് വേപ്പില കൂടി ചേർത്ത് ഒന്നുകൂടി ഒപ്പിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് നമുക്ക് മുളകുപൊടി ഇട്ടു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും അല്പം കുത്തു മുളകും ആണ് ഇട്ടു കൊടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.