ഇന്നത്തെ കാലത്ത് നാം ഓരോരുത്തരും വളരെയധികം കേൾക്കുന്ന ഒരു വാക്കാണ് യൂറിക്കാസിഡ്. ഇന്ന് ഒട്ടനവധി ആളുകളാണ് ഇതുവഴി പല തരത്തിലുള്ള വേദനകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്തെ സന്ധിവേദനകളുടെ ഒരു പ്രധാന കാരണമായിത്തന്നെ ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. വേസ്റ്റ് പ്രോഡക്റ്റ് ആണെങ്കിലും വളരെയധികം നല്ല കാര്യങ്ങൾ നമുക്ക് സമ്മാനിക്കുന്ന നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ് യൂറിക്കാസിഡ്.
എന്നാൽ ഇത് അളവിൽ കൂടുമ്പോഴാണ് നമുക്ക് ദോഷകരമായി ഭവിക്കുന്നത്. ഇത് നാം കഴിക്കുന്ന പ്രോട്ടീനുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ ഒരു വേസ്റ്റ് പ്രൊഡക്ട് ആണ്. ഇത് പൊതുവേ കിഡ്നിയാണ് മൂത്രത്തിലൂടെ പുറന്തള്ളാറുള്ളത്. എന്നാൽ അമിതമായി ഇത്തരം പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി ഇവ ശരീരത്തിൽ ചെറിയ ജോയിന്റുകളിൽ അടിഞ്ഞുകൂടി അവിടെ ഇൻഫ്ളമേഷനുകളും വേദനയും സൃഷ്ടിക്കുന്നു.
അതോടൊപ്പം തന്നെ കിഡ്നിയിൽ അടങ്ങിക്കൂടി കിഡ്നി സ്റ്റോണുകളായി ഇത് മാറുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്ത പ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി കുറച്ചാലും യൂറിക്കാസിഡ് കുറയാതെ തന്നെ നിൽക്കാറുണ്ട്. പലതരത്തിലുള്ള ആളുകൾക്കാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്.
അവയിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് അമിതമായി ഷുഗർ ഉള്ളവർക്കാണ്. ഷുഗർ എപ്പോഴും ഉയർന്നുനിൽക്കുന്ന വ്യക്തികളുളിൽ യൂറിക്കാസിഡിനെ മെറ്റബോളിസം ചെയ്യാൻ സാധിക്കാതെ വരുന്നു. അതിനാൽ തന്നെ യൂറിക് ആസിഡ് ലെവൽ കുറയാതെ ശരീരത്തിൽ കൂടി തന്നെ നിൽക്കുന്നു. തുടർന്ന് വീഡിയോ കാണുക.