Fissure treatment malayalam : നമ്മെ ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളാണ് മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗങ്ങൾ. മലദ്വാരവുമായി ബന്ധപ്പെട്ടുള്ള ഏതൊരു രോഗത്തിനും പണ്ടുകാലo മുതലേ നാം പറയുന്ന ഒരു പേരാണ് പൈൽസ് എന്നത്. എന്നാൽ മലദ്വാരത്തിൽ ചുറ്റും കാണുന്ന ഏതൊരു രോഗാവസ്ഥയും പൈൽസ് മാത്രമല്ല. അതുപോലെ തന്നെ മറ്റൊരു രോഗാവസ്ഥയാണ് ഫിഷർ. പലപ്പോഴും പൈൽസ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഈ രോഗാവസ്ഥ മൂലം അസഹനീയം.
ആയിട്ടുള്ള വേദനയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. പുരുഷന്മാരെക്കാൾ അധികം സ്ത്രീകൾക്കാണ് ഈ ഒരു രോഗാവസ്ഥ കാണുന്നത്. ഇത്തരം രോഗങ്ങൾ നമ്മുടെ സമൂഹങ്ങളിൽ സർവ്വസാധാരണമായി തന്നെ കാണുന്നുണ്ടെങ്കിലും നാം ഓരോരുത്തരും ഇതിനെ ചികിത്സിപ്പിക്കുന്നത് വളരെ കുറവാണ്. പൊതുവേ ഒട്ടുമിക്ക ആളുകളും ഇതിനെ ചികിത്സിപ്പിക്കാൻ മടി കാണിക്കുകയാണ് പതിവ്. ഫിഷർ എന്ന് പറയുന്ന രോഗാവസ്ഥ മലദ്വാരത്തിനുള്ളിലെ.
വിള്ളൽ അഥവാ മുറിവ് ഉണ്ടാകുന്നതാണ്. ഇത്തരം അവസ്ഥ ഉണ്ടാകുന്നത് ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് വഴിയാണ്. നാമോരോരുത്തരും കഴിക്കുന്ന പല ഭക്ഷണങ്ങളും പലപ്പോഴും നമ്മുടെ വയറിനെ പിടിക്കാതെ വരികയും മലബന്ധം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ മലബന്ധം ഉണ്ടാകുമ്പോൾ മലo പുറം തള്ളുന്നതിന് വേണ്ടി നാം അമിതമായി സ്ട്രെയിൻ എടുക്കുകയും.
അതുവഴി മലദ്വാരത്തിൽ വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ മലം പോകുമ്പോൾ അസഹ്യമായ വേദനയോടൊപ്പം തന്നെ രക്തത്തിന്റെ അംശം കാണുന്നതും പതിവാണ്. ഇത്തരമൊരു അവസ്ഥ ഉണ്ടാകുമ്പോൾ തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ സർജറികൾ ഇല്ലാതെ തന്നെ ഇതിനെ മറികടക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.